TopTop
Begin typing your search above and press return to search.

അവസാന രണ്ട് ലോകകപ്പുകളില്‍ ബ്രസീലിനെ പരിശീലിപ്പിച്ച ഒസ്വാല്‍ഡോ ആല്‍വാരസ് അന്തരിച്ചു

അവസാന രണ്ട് ലോകകപ്പുകളില്‍ ബ്രസീലിനെ പരിശീലിപ്പിച്ച ഒസ്വാല്‍ഡോ ആല്‍വാരസ് അന്തരിച്ചു

അവസാന രണ്ട് വനിതാ ലോകകപ്പുകളില്‍ ബ്രസീലിനെ പരിശീലിപ്പിച്ച പരിശീലകന്‍ ഒസ്വാല്‍ഡോ ആല്‍വാരസ് മരിച്ചു. സാവോ പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കുറച്ചു നാളുകളായി കരള്‍ ക്യാന്‍സറിന് ചികിത്സയിലായിരുന്നു അല്‍വാരെസ്. ബ്രസീല്‍ വനിതാ ടീമിന് 2014, 2018 കോപ കിരീടങ്ങള്‍ നേടിക്കൊടുത്തത് ആല്‍വാരസ് ആയിരുന്നു. 2015ലെ പാന്‍ അമേരിക്ക ഗോള്‍ഡ് മെഡല്‍ ബ്രസീല്‍ നേടിയതും ആല്‍വാരസിന്റെ കീഴിലായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ നാലാം സ്ഥാനത്ത് എത്തിക്കാനും ആല്‍വാരസിന് കഴിഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് ബ്രസീല്‍ നീക്കിയിരുന്നു. വാഡോ ''തന്റെ ദൗത്യം വളരെയധികം വിജയകരമായി പുര്‍ത്തിയാക്കി, ജീവിതത്തില്‍ മൂല്യവത്തായ രീതിയില്‍ എങ്ങനെ ജീവിക്കാമെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ അരികില്‍ അത്ഭുതകരമായ നിമിഷങ്ങള്‍ ജീവിച്ചതിലും വളരെയധികം കാര്യങ്ങള്‍ പഠിക്കാനുള്ള അവസരത്തിലും ഞാന്‍ അഭിമാനിക്കുന്നു. ' ക്യാപ്റ്റനും ആറ് തവണ ലോക കളിക്കാരനുമായ മാര്‍ട്ട ഇന്‍സ്റ്റാഗ്രാമില്‍ എഴുതി,

Next Story

Related Stories