TopTop
Begin typing your search above and press return to search.

സച്ചിന്‍ എന്തുകൊണ്ട് നല്ലൊരു നായകനായില്ല? മുന്‍ പരിശീലകന്‍ പറയുന്നു

സച്ചിന്‍ എന്തുകൊണ്ട് നല്ലൊരു നായകനായില്ല? മുന്‍ പരിശീലകന്‍ പറയുന്നു

ക്യാപ്റ്റനായിരുന്ന സമയത്ത് ഇന്ത്യയ്ക്ക് കാര്യമായ തോതില്‍ വിജയങ്ങള്‍ സമ്മാനിക്കാന്‍ സച്ചിന് കഴിയാതെ പോയെന്ന് പറയുകയാണ് മുന്‍ താരവും മുന്‍ പരിശീലകനുമായ മദന്‍ലാല്‍. സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ ക്യപ്റ്റന്‍സിയെ മദന്‍ലാല്‍ വിലയിരുത്തിയത്. 1996 സെപ്റ്റംബര്‍ മുതല്‍ 1997 സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായിരുന്നു മദന്‍ ലാല്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇന്ത്യന്‍ നായകനാകുന്നതും ഇതേ കാലത്താണ്.

'സച്ചിന്‍ നല്ലൊരു ക്യാപ്റ്റനായിരുന്നില്ലെന്ന് പറഞ്ഞാല്‍ എനിക്ക് യോജിക്കാനാവില്ല. പക്ഷേ, സ്വന്തം പ്രകടനത്തില്‍ അത്രമേല്‍ ശ്രദ്ധാലുവായിരുന്നു സച്ചിന്‍, ടീമിലെ മറ്റു താരങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ലെന്നതാണ് സത്യം. മത്സരത്തിന്റെ ഗതി കൃത്യമായി വായിച്ചെടുക്കാനും തന്റെ താരങ്ങളോട് എവിടെയാണ് പിഴവു പറ്റുന്നതെന്നും എങ്ങനെ ബോള്‍ ചെയ്യണമെന്നുമൊക്കെ പറഞ്ഞു കൊടുക്കാനുള്ള മികവ് സച്ചിനുണ്ടായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം സച്ചിന്റെ കഴിവ് ശ്രദ്ധേയം തന്നെ. പക്ഷേ, സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ കൂടിവരുന്നത് സ്വാഭാവികമാണ്. അതിന് സച്ചിന്‍ നല്ലൊരു ക്യാപ്റ്റനായിരുന്നില്ല എന്ന് അര്‍ഥമില്ല' മദന്‍ ലാല്‍ പറഞ്ഞു.

തന്റെ ടീമിനോളം നല്ല ക്യാപ്റ്റനാകാന്‍ മാത്രമേ ഒരാള്‍ക്കു കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. തനിക്ക് ലഭിച്ച ടീമിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ ക്യാപ്റ്റനു കഴിയൂ. ഒരാള്‍ മികച്ച പ്രകടനം കാഴ്ചവച്ച് ക്യാപ്റ്റന് ആത്മവിശ്വാസം നല്‍കുമ്പോള്‍, ക്യാപ്റ്റന്‍ ആ താരത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കും. കളിയേക്കുറിച്ച് താരങ്ങളോട് സംസാരിക്കാനും പദ്ധതികള്‍ തയാറാക്കാനും സച്ചിന്‍ ശ്രമിച്ചിരുന്നു' മദന്‍ ലാല്‍ പറഞ്ഞു.

കളിക്കാരനെന്ന നിലയില്‍ അതുല്യമായ റെക്കോര്‍ഡുകളുള്ള താരമാണ് സച്ചിനെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല. 1996 മുതല്‍ 2000 വരെ 73 ഏകദിനങ്ങളും 25 ടെസ്റ്റിലുമാണ് സച്ചിന്‍ ഇന്ത്യയെ നയിച്ചത്. 23 ഏകദിനങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 43 എണ്ണത്തില്‍ തോറ്റു. അതായത് വിജയശതമാനം ഏതാണ്ട് 35 ശതമാനം മാത്രം. അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായിരുന്ന സച്ചിന് ടീമിന് കിരീടമൊന്നും സമ്മാനിക്കാനായില്ലെങ്കിലും 55 മത്സരങ്ങളില്‍ 32 തവണ വിജയത്തിലേക്കു നയിക്കാനായി.

Next Story

Related Stories