TopTop
Begin typing your search above and press return to search.

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനപൂര്‍വം തോറ്റതോ? ബെന്‍സ്റ്റോക്സിന് ശേഷം ആരോപണവുമായി പാക് താരം

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനപൂര്‍വം തോറ്റതോ? ബെന്‍സ്റ്റോക്സിന് ശേഷം ആരോപണവുമായി പാക് താരം

2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം അബ്ദുള്‍ റസാഖ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചതോടെയാണ് ലോകകപ്പില്‍ നോക്കൗണ്ട് റൗണ്ടിലേക്കുള്ള പാകിസ്ഥാന്റെ സാധ്യത ഏറെക്കുറെ അവസാനിച്ചത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിന്റെ 'ഓണ്‍ ഫയര്‍' എന്ന പുസ്തകത്തില്‍ ലോകകപ്പ് ഏറ്റുമുട്ടലുകളെല്ലാംവിശകലനം ചെയ്തിട്ടുണ്ട്. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് മത്സര ഫലം വിവാദത്തിലാക്കിയിരുന്നു.

'അന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കണമെന്ന ഉദ്ദേശമില്ലായിരുന്നെന്നും ധോണി മത്സരം പതുക്കെയാക്കിയെന്നും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മിലുള്ള കൂട്ടുകെട്ട് ദുരൂഹതയുളവാക്കുന്നതാണെന്നും ബെന്‍ സ്റ്റോക്സ് പുസ്തകത്തില്‍ പറയുന്നു. ഈ ആരോപണം തന്നെയാണ് പാക് താരം റസാഖിന്റേതും. അവസാന ഓവറുകളില്‍ ഇന്ത്യ കളി പതുക്കെയാക്കിയെന്നും റസാഖ് പറയുന്നു.

ഞങ്ങളെല്ലാവരും ആകാംഷയോടെ കാത്തിരുന്ന മത്സരമായിരുന്നു അത്. സിക്സറോ ബൗണ്ടറിയോ നേടാമായിരുന്ന പന്ത് ബാറ്റ്സ്മാന്‍ പ്രതിരോധിക്കുന്നത് തോല്‍ക്കാന്‍ ഉദ്ദേശിച്ചാണ്. ഇത്തരമൊരു മത്സരം കളിച്ചതിന്റെ പേരില്‍ ഐസിസി ഇന്ത്യയില്‍ നിന്നും പിഴ ഈടാക്കേണ്ടതായിരുന്നു. ഏതെങ്കിലും ഒരു ടീമിനെ പുറത്താക്കാനായി മറ്റൊരു ടീം തോല്‍ക്കുകയാണെങ്കില്‍ പിഴയീടാക്കണം. നിലവാരമുള്ള ഒരു ബൗളര്‍ ലക്ഷ്യബോധമില്ലാതെ പന്തെറിയുന്നതും ഐസിസിയുടെ ശ്രദ്ധയില്‍ പതിയേണ്ടതാണെന്ന് റസാഖ് വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റണ്‍സ് ആണ് വിജയലക്ഷ്യമായി നല്‍കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ് 5 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്.

Next Story

Related Stories