TopTop
Begin typing your search above and press return to search.

മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്ററില്‍ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നും താരം പറഞ്ഞു.

പാക്കിസ്ഥാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകള്‍ക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സജീവമായിരുന്നു. ഇതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

'വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഞാന്‍ കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥന വേണം', അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

I"ve been feeling unwell since Thursday; my body had been aching badly. I"ve been tested and unfortunately I"m covid positive. Need prayers for a speedy recovery, InshaAllah #COVID19 #pandemic #hopenotout #staysafe #stayhome
— Shahid Afridi (@SAfridiOfficial) June 13, 2020

Next Story

Related Stories