TopTop
Begin typing your search above and press return to search.

'മോദിയുടേത് മികച്ച നേതൃപാടവം'; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ഷൊയ്ബ് അക്തര്‍

മോദിയുടേത് മികച്ച നേതൃപാടവം; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ഷൊയ്ബ് അക്തര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹലോ ലൈവുമായി എത്തിയാണ് അക്തര്‍ ആരാധകരുമായി വിശേഷങ്ങള്‍ പങ്ക്‌വെച്ചത്. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ദ്രാവിഡിനെയും എല്ലാം പരാമര്‍ശിച്ചു കൊണ്ടായിരുന്നു അക്തറിന്റെ ലൈവ്. ജീവിതത്തിലും കളിക്കളത്തിലും എന്നും വളരെയേറെ എളിമ കാത്ത് സൂക്ഷിക്കുന്ന താരമാണ് സച്ചിനെന്ന് അക്തര്‍ പറഞ്ഞു. അതുപോലെ തന്നെയാണ് രാഹുല്‍ ദ്രാവിഡും. സൗരവ് ഗാംഗുലിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാതെ വയ്യ. ഗ്രേഗ് ചാപ്പലിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. വിരമിച്ചതിന് ശേഷം കമന്റേറ്ററായി. പിന്നാലെ ബിസിസിഐ പ്രസിഡന്റ്. ഇപ്പോഴും തളരാതെ നില്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. കായികപരമായ വിനോദങ്ങളിലൂടെ അടക്കം ഇന്ത്യാ- പാക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും ശുഐബ് അക്തര്‍ ചൂണ്ടിക്കാട്ടി.

തന്റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് സംസാരിച്ച ശുഐബ് അക്തര്‍ കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് അടക്കമുള്ള കാര്യങ്ങളില്‍ നരേന്ദ്ര മോദി മികച്ച നേതൃപാടവമാണ് കാണിച്ചതെന്ന് അക്തര്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളുടെ പേരും അക്തര്‍ ഇന്ന് ലൈവിലൂടെ വെളിപ്പെടുത്തി. ബാബര്‍ അസം, വിരാട് കോലി, രോഹിത് ശര്‍മ, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് അക്തറിന്റെ പത്തികയിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ സൗരവ് ഗാംഗുലി, സച്ചിന്‍, ധോണി എന്നിവര്‍ എല്ലാവരെ കുറിച്ചും പരാമര്‍ശിച്ച അക്തര്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം രോഹിത് ശര്‍മയാണെന്നും അക്തര്‍ വെളിപ്പെടുത്തി

Next Story

Related Stories