TopTop
Begin typing your search above and press return to search.

ആ ഫ്രീകിക്ക് താരങ്ങള്‍ ഇനി സിനിമയില്‍ പന്ത് തട്ടും

ആ ഫ്രീകിക്ക് താരങ്ങള്‍ ഇനി സിനിമയില്‍ പന്ത് തട്ടും

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ രണ്ട് ഫ്രീക്കിക്കുകള്‍ എടുത്ത കുട്ടികള്‍ക്ക് മലയാള സിനിമയിലേക്ക് ക്ഷണം ലഭിച്ചു. നിലമ്പൂര്‍ പോത്തുകല്ലിലെ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എം. അസ്ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കീം, ആദില്‍ എന്നിവര്‍ക്കാണ് സിനിമയില്‍ അവസരം വന്നെത്തിയത്. ഇവര്‍ക്കൊപ്പം സഹകളിക്കാര്‍ക്കും എതിര്‍ടീമിലെ അംഗങ്ങള്‍ക്കും സിനിമയിലേക്ക് ക്ഷണമുണ്ട്.

കായികാധ്യാപകന്‍ ശ്രീജു എ ചോഴി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.വിഡിയോകള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ 'മഞ്ഞപ്പട'യും '433' പേജും പങ്കുവെച്ചതോടെ കുട്ടിതാരങ്ങള്‍ക്ക് കൂടുതല്‍ ആരാധകരായി എം. അസ്ലഹ്, മൂന്നുപേര്‍ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വിഡിയോ. പ്രതിരോധനിരയുടെ മുകളിലൂടെ ഉയര്‍ന്ന പന്ത് നിഷ്പ്രയാസം പോസ്റ്റിനകത്തായി. സ്‌കൂള്‍ മൈതാനത്തെ ഫുട്ബോള്‍ ഗ്രൗണ്ടിലായിരുന്നു ഇവരുടെ പ്രകടനം. വിഡിയോ കണ്ട മുംബൈ മലയാളിയായ നവാഗത സംവിധായകന്‍ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് ശ്രീജുവിനെ അറിയിക്കുകയായിരുന്നു. ഫുട്ബോളിന് പ്രാധാന്യം നല്‍കിയുള്ള സിനിമയുടെ ചിത്രീകരണം ഡിസംബറിലാണ് ആരംഭിക്കുന്നത്. ഫുട്ബോളിന് പ്രാധാന്യം നല്‍കിയുള്ള സിനിമയിലേക്ക് ഇനിയും കുട്ടികളെ അണിയറപ്രവര്‍ത്തകര്‍ തേടുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിനായുള്ള തിരഞ്ഞെടുപ്പ് നടത്തും.

Next Story

Related Stories