TopTop
Begin typing your search above and press return to search.

കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; ഫ്രഞ്ച് ക്ലബ്ബിന്റെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; ഫ്രഞ്ച് ക്ലബ്ബിന്റെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കൊവിഡ് രോഗബാധിതനാണെന്ന് അറിഞ്ഞതിന്റെ നിരാശയില്‍ ഫ്രഞ്ച് ലീഗ് ക്ലബ്ബ് സ്റ്റാഡ് ദെ റെയിംസിന്റെ ടീം ഡോക്ടര്‍ ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ് ആത്മഹത്യ ചെയ്തു. 60കാരനായ ഗോണ്‍സാലസിന്റെ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചു അദ്ദേഹം ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പില്‍ കൊറൊണ രോഗം സ്ഥിരീകരിച്ചതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് അദ്ദേഹം എഴുതിചേര്‍ത്തിട്ടുണ്ട്.

റെയിംസ് പ്രസിഡന്റ് ജീന്‍ പിയെര കൈല്ലോട്ടാണ് ഡോക്ടറുടെ മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിന്റെ ഹൃദയത്തിലേറ്റ മുറിവാണെന്ന് ജീന്‍ കുറിച്ചു. 20 വര്‍ഷത്തിലേറെയായി ക്ലബ്ബിനൊപ്പമുള്ള ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ്, ക്ലബ്ബ് പ്രസിഡന്റിന്റെ പേഴ്സണല്‍ ഡോക്ടര്‍ കൂടിയായിരുന്നു. ഫ്രാന്‍സില്‍ കൊറോണ ഭീതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന ഫുട്ബോള്‍ ലീഗുകളെല്ലാം തന്നെ മൂന്നാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Next Story

Related Stories