TopTop
Begin typing your search above and press return to search.

ഇന്ത്യക്ക് ലോകകപ്പ് നഷ്ടമായതിന് കാരണം? എംഎസ്‌കെ പ്രസാദിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യക്ക് ലോകകപ്പ് നഷ്ടമായതിന് കാരണം? എംഎസ്‌കെ പ്രസാദിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി സീനിയര്‍ താരങ്ങളോട് മാന്യമായ രിതിയില്‍ പെരുമാറണമെന്ന് ആവശ്യപ്പെട്ട് യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കൃഷ്ണമാചാരി ശ്രീകാന്തും എം എസ് കെ പ്രസാദും പങ്കെടുത്ത ചര്‍ച്ചയിലാണ് ഗംഭീര്‍ തുറന്നടിച്ചത്. ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ സമയങ്ങളിലും ക്യാപ്റ്റനും ടീം കോച്ചിനും ടീം തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രാധാന്യം നല്‍കണമെന്നും സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു.

പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുക്കേണ്ടത് ടീം ക്യാപ്റ്റന്റെ ഉത്തരവാദിത്ത്വമാണ്. ക്യാപ്റ്റനോടൊപ്പം കോച്ചിനും ടീം തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് അനുവദിക്കണമെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ടീം സെല്‍ക്ഷന്‍ വേളയില്‍ ടീം ക്യാപ്റ്റന്റെ അഭിപ്രായം ചോദിക്കാറുണ്ടെന്നും എന്നാല്‍ നിലവിലെ നിയമത്തില്‍ ക്യാപ്റ്റന് വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ശരിയായ കളിക്കാരനെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയാതിരുന്നതാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാക്കിയതെന്നും ഗംഭീര്‍ പറഞ്ഞു. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നു, ഇത്രയും കാലം സെലക്ഷന്‍ കമ്മിറ്റിയെ നയിച്ചിട്ടും നാലാം നമ്പറിലേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ നിങ്ങളുടെ സംഘത്തിനായില്ല. രണ്ട് വര്‍ഷം നാലാം നമ്പറില്‍ പരീക്ഷിച്ച അംബാട്ടി റായുഡുവിനെ അവസാന നിമിഷം ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി വിജയ് ശങ്കറെ ടീമിലെടുക്കേണ്ട കാര്യമെന്തായിരുന്നു. എന്നിട്ട് ഒരു ത്രീ ഡി കളിക്കാരനെയും ടീമിലെടുത്തു ഗംഭീര്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ എല്ലാവരും ബാറ്റ്‌സ്മാന്‍മാരാണ്. ധവാന്‍, രോഹിത്, കോലി അങ്ങനെ എല്ലാവരും. അപ്പോള്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യാനറിയാവുന്ന ഒരു താരത്തെ ടീമിലെടുക്കാമെന്ന് കരുതി. അങ്ങനെയാണ് റായുഡുവിനെ തഴഞ്ഞ് മീഡിയം പേസര്‍ കൂടിയായ വിജയ് ശങ്കറെ ടീമിലെടുത്തതെന്നായിരുന്നു പ്രസാദിന്റെ മറുപടി.

Next Story

Related Stories