ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ വിജയത്തിന് സമമായ സമനില നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇന്ത്യന്‍ താരങ്ങളുടെ സിഡ്നി ടെസ്റ്റിലെ പ്രകടനം വര്‍ണ്ണവെറിയുടെ സംസ്കാരത്തെയും സ്വാഭിമാനത്തിന്റെയും പ്രതിരോധമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഹനുമാ വിഹാരിയും അശ്വിനും പാറ പോലെ ഉറച്ച പ്രതിരോധം തീര്‍ത്തതാണ് ഇന്ത്യക്കു സമനില നേടി കൊടുത്തത്. പരിക്കു ഏറ്റിട്ടും തളരാത്ത പോരാട്ട വീര്യം പ്രകടിപ്പിപ്പിച്ച വിഹാരിയുടെ വീര്യം എടുത്തു പറയേണ്ടതാണെന്നും മാര്‍ കൂറിലോസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യ സിഡ്നിയില്‍ പ്രതിരോധിച്ചത് ഒരു ടെസ്റ്റ് മാച്ച് മാത്രമായിരുന്നില്ല മറിച്ചു വര്‍ണ്ണവെറിയുടെ സംസ്കാരത്തെയും സ്വാഭിമാനത്തേയും കൂടെ ആയിരുന്നു. വിജയത്തിന് സമമായ ഐതിഹാസിക സമനില സിഡ്നി ടെസ്റ്റില്‍ പിടിച്ച ഇന്ത്യന്‍ ടീമിനു അഭിനന്ദനങ്ങള്‍. അവസാന ദിനമായ ഇന്ന് കളി തുടങ്ങുമ്പോള്‍ സാങ്കേതികമായി മുന്ന് ഫലങ്ങളും സാധ്യതകളായിരുന്നു. എങ്കിലും ഓസ്ട്രേലിയന്‍ വിജയം എന്ന സാധ്യതക്കായിരുന്നു അല്പം മുന്‍തൂക്കം. അവസാന ദിവസം സമ്മര്‍ദത്തില്‍ ബാറ്റു ചെയ്യുക എളുപ്പമല്ല. അവിടെയാണ് ഹനുമാ വിഹാരിയും അശ്വിനും പാറ പോലെ ഉറച്ച പ്രതിരോധം തീര്‍ത്തു ഇന്ത്യക്കു സമനില നേടി കൊടുത്തത്. പരിക്കു ഏറ്റിട്ടും തളരാത്ത പോരാട്ട വീര്യം പ്രകടിപ്പിപ്പിച്ച വിഹാരിയുടെ വീര്യം എടുത്തു പറയേണ്ടതാണ്. പരിക്ക് ഏറ്റു ബാറ്റു ചെയ്യാന്‍ കഴിയാതെ ഇരുന്ന ജഡേജയുടെ അഭാവത്തില്‍ ആണ് ഇന്ത്യ സമനില നേടിയത് എന്നത് ഈ ടീമിന്റെ പോരാട്ട വീര്യം തന്നെയാണ്. റിഷഭ് പന്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് ഓസ്ട്രേലിയയുടെ നെഞ്ചിടിപ്പ് കൂട്ടുകയും ഒരുവേള ഇന്ത്യ ജയിക്കും എന്ന് തോന്നിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ടെസ്റ്റില്‍ ഉമേഷ് യദാവ് പരിക്കെറ്റ് പോയപ്പോഴും 10 വിക്കറ്റ് എടുക്കാന്‍ ടീമിന് കഴിഞ്ഞതും ഈ മിക വാണ്. അവസാന ടെസ്റ്റ് തീ പാറും എന്നതിന് സംശയം വേണ്ട. നടരാജന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. ജഡേജയെ miss ചെയ്യും.
ഇന്ത്യ സിഡ്നിയിൽ പ്രധിരോധിച്ചത് ഒരു ടെസ്റ്റ് മാച്ച് മാത്രമായിരുന്നില്ല മറിച്ചു വർണ്ണവെറിയുടെ സംസ്കാരത്തെയും...
Posted by Geevarghese Coorilos on Monday, 11 January 2021