TopTop
Begin typing your search above and press return to search.

1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഗോസ്റ്റ് ഗോള്‍ വഴങ്ങിയ ജര്‍മ്മനിയുടെ മുന്‍ ഗോള്‍കീപ്പര്‍ ഹാന്‍സ് ടില്‍കോവ്‌സ്‌കി അന്തരിച്ചു

1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഗോസ്റ്റ് ഗോള്‍ വഴങ്ങിയ ജര്‍മ്മനിയുടെ മുന്‍ ഗോള്‍കീപ്പര്‍ ഹാന്‍സ് ടില്‍കോവ്‌സ്‌കി അന്തരിച്ചു

1966 ലെ ലോകകപ്പ് ഫൈനലില്‍ വിവാദമായ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹര്‍സ്റ്റിന്റെ 'ഗോസ്റ്റ്-ഗോള്‍' വഴങ്ങിയ ജര്‍മ്മനിയുടെ മുന്‍ ഗോള്‍കീപ്പര്‍ ഹാന്‍സ് ടില്‍കോവ്‌സ്‌കി(84)അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഹന്‍സ് വിടവാങ്ങിയെന്ന് അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്ട്മുണ്ട് ആണ് അറിയിച്ചത്.

1966 ലെ വെംബ്ലിയില്‍ നടന്ന ഇംഗ്ലണ്ട്-വെസ്റ്റ് ജര്‍മ്മനി ഫൈനലില്‍ അധികസമയത്ത് ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഗോള്‍ വഴങ്ങിയതോടെയാണ്‌ ടില്‍കോവ്‌സ്‌കി അറിയപ്പെടുന്നത്, സ്‌കോര്‍ 2-2 എന്ന നിലയിലിരിക്കെ ജെഫ് ഹര്‍സ്റ്റിന്റെ ഷോട്ട് ബാറില്‍ തട്ടി താഴേക്ക് കുതിച്ച പന്ത് റഫറി ഗോള്‍ വിധിക്കുകയായിരുന്നു. എന്നാല്‍ പന്ത് ഗോള്‍വര കടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നെന്ന് പിന്നീട് ഹാന്‍സ് ടില്‍കോവ്‌സ്‌കി പറഞ്ഞിരുന്നു. ടിവി റീപ്ലേകളിലും പന്ത് ഗോള്‍വര കടന്നിട്ടില്ലെന്ന് വ്യക്തമായെങ്കിലും ലീഡ് നേടിയ ഇംഗ്ലണ്ട് പിന്നീട് 4-2ന് മത്സരവും കിരീടവും സ്വന്തമാക്കി.

ഇംഗ്ലണ്ട് വിവാദഗോളിലൂടെ കിരീടമുയര്‍ത്തിയത് വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയും ചെയ്തു. ലോകകപ്പിന് ശേഷം ഈ സംഭവം വലിയ തര്‍ക്കവിഷയമായിരുന്നു. പിന്നീട് വീഡിയോ വിശകലനം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും പന്ത് ഗോള്‍ വല പൂര്‍ണ്ണമായും മറികടന്നിരുന്നില്ലെന്ന് തന്റെ വാദത്തില്‍ ടില്‍കോവ്‌സ്‌കി ഉറച്ചു നിന്നു.വെസ്റ്റ് ജര്‍മനിക്കുവേണ്ടി 39 മത്സരങ്ങളില്‍ ഇദ്ദേഹം ഗോള്‍ വലകാത്തിട്ടുണ്ട്. ഡോട്ട്മുണ്ടിനായി 1965ല്‍ ജര്‍മന്‍ കപ്പ് നേടിക്കൊടുത്തു. 1966ല്‍ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലില്‍ ഫൈനലില്‍ ലിവര്‍പൂളിനെ 2-1ന് തോല്‍പ്പിച്ച ടീമിലും ഹാന്‍സ് അംഗമായിരുന്നു.


Next Story

Related Stories