TopTop
Begin typing your search above and press return to search.

'ക്രിക്കറ്റിലെ ഒത്തുകളിക്കാരെ തൂക്കികൊല്ലണം'; ആവശ്യവുമായി ജാവേദ് മിയാന്‍ദാദ്

ക്രിക്കറ്റിലെ ഒത്തുകളിക്കാരെ തൂക്കികൊല്ലണം; ആവശ്യവുമായി ജാവേദ് മിയാന്‍ദാദ്

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കളിക്കാര്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പാകിസ്ഥാന്‍ ഇതിഹാസതാരം ജാവേദ് മിയാന്‍ദാദ്. ഇത്തരത്തില്‍ ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്ന കളിക്കാരെ തൂക്കിലേറ്റണമെന്നാണ് തന്റെ യുട്യൂബ് ചാനലിലൂടെ മിയാന്‍ദാദ് ആവശ്യപ്പെടുന്നത്.

'' ക്രിക്കറ്റില്‍ ഒത്തുകളിക്കുന്നത് ആരെയെങ്കിലും കൊല്ലുന്നതിന് സമാനമാണ്. ഇത്തരം കളിക്കാരോട് തനിക്ക് യാതൊരു സഹതാപവുമില്ല. രാജ്യത്തേയും ടീമിനേയും വഞ്ചിക്കുന്ന കുറ്റമാണത്. ഇത്തരക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണം. കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ മറ്റുള്ള കളിക്കാര്‍ക്ക് ഇതൊരു മുന്നറിയിപ്പായി മാറുകയുള്ളൂവെന്നും'' മുന്‍ പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. അഴിമതിക്കാരെന്ന് കണ്ടെത്തുന്നവരെ പിന്നീട് ടീമിലേക്ക് തിരിച്ചു വിളിക്കണമെന്ന പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ നിര്‍ദ്ദേശത്തോടുള്ള പ്രതികരണമായി കൂടിയാണ് മിയാന്‍ദാദ് തുറന്നടിച്ചത്.

ഒത്തുകളിച്ച താരങ്ങളോട് ക്ഷമിച്ചുകൊണ്ട് പിസിബി ശരിയായ കാര്യം അല്ല ചെയ്യുന്നത്. ഈ കളിക്കാരെ തിരികെ കൊണ്ടുവരുന്ന ആളുകള്‍ സ്വയം ലജ്ജിക്കണം,' അദ്ദേഹം പറഞ്ഞു. തങ്ങളുടെ ടീമംഗങ്ങളെയും രാജ്യത്തെയും ഒറ്റിക്കൊടുത്ത കളിക്കാരെ മാനുഷിക കാരണങ്ങളാല്‍ പോലും ക്ഷമിക്കരുതെന്നും മിയാന്‍ ദാദ് അവകാശപ്പെട്ടു. 'കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഈ കളിക്കാര്‍ സ്വന്തം കുടുംബത്തോടും മാതാപിതാക്കളോടും പോലും ആത്മാര്‍ത്ഥതയുള്ളവരല്ല അല്ലെങ്കില്‍ അവര്‍ ഒരിക്കലും ഇത് ചെയ്യില്ല. അവര്‍് ആത്മീയമായി തെറ്റ് ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മാനുഷികമായി ചിന്തിക്കുമ്പോഴും ഒട്ടും നല്ലതല്ല, അത്തരം ആളുകള്‍ ജീവിക്കാന്‍ അര്‍ഹരല്ല ''അദ്ദേഹം പറഞ്ഞു. താരങ്ങള്‍ അവരുടെ കഴിവുകളിലൂടെ കളിക്കളത്തില്‍ പ്രകടനം നടത്തി സമ്പാദിക്കാനും അദ്ദേഹം ഉപദേശിച്ചു. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് ചെലവഴിക്കുകയും പിന്നീട് ടീമിലേക്ക് തിരിച്ചുകയറാനും അവര്‍ക്ക് കഴിയുന്നുണ്ടെന്നും പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്തി മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാനുവേണ്ടി 124 ടെസ്റ്റുകളില്‍ നിന്നും മിയാന്‍ദാദ് 8832 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 233 ഏകദിനങ്ങളില്‍നിന്നുമായി 7381 റണ്‍സും സ്വന്തമാക്കി.

Next Story

Related Stories