TopTop
Begin typing your search above and press return to search.

'അവര്‍ അയാളുടെ ഹൃദയത്തെ പരീക്ഷിക്കുന്നു'; സഞ്ജുവിനെ തഴഞ്ഞതില്‍ രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്

അവര്‍ അയാളുടെ ഹൃദയത്തെ പരീക്ഷിക്കുന്നു; സഞ്ജുവിനെ തഴഞ്ഞതില്‍ രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിലുള്‍പ്പെടുത്ത സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

'ഞാന്‍ വിചാരിക്കുന്നത് അവര്‍ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ഹൃദയത്തെയാണെന്നാണ്. സെലക്ടര്‍മാരായി കരുത്തരായവരാണ് വേണ്ടത്. ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ കുറിച്ചു. ഇതോടെ സിലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകരും എത്തി. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു. തരൂരിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഹര്‍ഭജനും വിമര്‍ശനവുമായി രംഗത്തെത്തിയത്. സഞ്ജുവിനെ തഴഞ്ഞത് നിരാശാജനകമായ നടപടിയായിപ്പോയി. കഴിഞ്ഞ മൂന്ന് ട്വന്റി-20 മല്‍സരങ്ങളില്‍ വെള്ളം കൊടുക്കല്‍കാരന്‍ മാത്രമായി സഞ്ജു. കളിക്കാന്‍ അവസരം പോലും നല്‍കാതെ ഒഴിവാക്കുകയും ചെയ്തു. സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ബാറ്റിംഗിനെയാണോ, ഹൃദയത്തെയാണോ പരീക്ഷിക്കുന്നത് എന്നായിരുന്നു ട്വീറ്റില്‍ ശശി തരൂര്‍ ചോദിച്ചത്.

Next Story

Related Stories