TopTop
Begin typing your search above and press return to search.

VIDEO| ഭാര്യമാര്‍ക്കൊപ്പം നൃത്തം ചെയ്ത് ക്രുനാലും ഹാര്‍ദികും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

VIDEO| ഭാര്യമാര്‍ക്കൊപ്പം നൃത്തം ചെയ്ത് ക്രുനാലും ഹാര്‍ദികും; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പഠാന്‍ സഹോദരന്‍മാര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഓള്‍റൗണ്ടര്‍ സഹോദരന്‍മാരായി പേരെടുത്തത് ക്രുനാല്‍ പാണ്ഡ്യയും സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്‌ താരങ്ങളായ ഇരുവരും ആരാധകര്‍ക്കായി ഒരു ഡാന്‍സ് വീഡിയോ പങ്കിട്ടിരിക്കുകയാണ്. ഹാര്‍ദികും ഭാര്യ നതാഷയും, ക്രുനാലും ഭാര്യ പങ്കുരി ശര്‍മയുമാണ് വീഡിയോയിലുള്ളത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ നാല് പേരും ബയോബബിളിലാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഹാര്‍ദികാണ് വീഡിയോ പങ്കിട്ടത്. ഭാര്യ നതാഷ ഇതിന്റെ ചിത്രവും ആരാധകര്‍ക്കായി പങ്കുവെച്ചു. വീഡിയോയില്‍, പാണ്ഡ്യ സഹോദരന്മാര്‍ ഒരു പോലത്തെ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതും. നതാഷയും പങ്കുരിയും ഏകദേശം സാമ്യമുള്ള വസ്ത്രങ്ങള്‍ തന്നെയാണ് ധരിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി പതിവായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നവരാണ് രണ്ട് ദമ്പതികളും. പലപ്പോയും ആരാധകര്‍ക്കിടയില്‍ ഇവയെല്ലാം ഏറ്റെടുക്കാറുമുണ്ട്.



Next Story

Related Stories