TopTop
Begin typing your search above and press return to search.

ഹാരി കെയ്ന്‍ ടോട്ടനം വിട്ടേക്കുമെന്ന് റിപോര്‍ട്ടുകള്‍

ഹാരി കെയ്ന്‍ ടോട്ടനം വിട്ടേക്കുമെന്ന് റിപോര്‍ട്ടുകള്‍

ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ടോട്ടനം വിട്ടേക്കുമെന്ന് റിപോര്‍ട്ടുകള്‍. ക്ലബ് വിട്ടേക്കുമെന്ന് താരം തന്നെയാണ് സൂചന നല്‍കിയത്. കളിക്കാരന്‍ എന്ന നിലയില്‍ സ്വയം മെച്ചപ്പെടാനുള്ള അവസരം തേടുകയാണെന്നാണ് ഹാരി കെയ്ന്‍ പറഞ്ഞത്. ക്ലബിനേയും ആരാധകരേയും ഏറെ സ്നേഹിക്കുന്നു. എന്നാല്‍ ഒരു ടീം എന്ന നിലയില്‍ എത്രത്തോളം മുന്നേറാന്‍ സാധിക്കുമോ അതിനെ ആശ്രയിച്ചിരിക്കും ടോട്ടന്നത്തില്‍ തുടരുമോ ഇല്ലയോ എന്നതില്‍ തീരുമാനമെടുക്കുക.

2004ലാണ് കെയ്ന്‍ ടോട്ടനാമില്‍ എത്തിയത്.2024 വരെ ക്ലബുമായി കെയ്നിന് കരാറുണ്ട്. പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ 13ാം സ്ഥാനത്താണ് ടോട്ടനം. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയതാണ് ഈ അടുത്ത ടോട്ടന്നത്ത് അടുത്തെത്തിയ പ്രധാനപ്പെട്ട നേട്ടം. 2008 ലീഗ് കപ്പ് ജയിച്ചപ്പോഴും കെയ്ന്‍ ടീമിലുണ്ടായിരുന്നു. കിരീടം സ്വന്തമാക്കാന്‍ പ്രാപ്തമായ ടീമിലേക്ക് ചേക്കേറാന്‍ കെയ്ന്‍ ലക്ഷ്യമിടുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണം.


Next Story

Related Stories