TopTop
Begin typing your search above and press return to search.

ഹെപ്റ്റാത്തലണ്‍ താരം സ്വപ്ന ബര്‍മന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഫോറസ്റ്റ് ഓഫീസറെ മമതാ ബാനര്‍ജി സ്ഥലം മാറ്റി

ഹെപ്റ്റാത്തലണ്‍ താരം സ്വപ്ന ബര്‍മന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഫോറസ്റ്റ് ഓഫീസറെ മമതാ ബാനര്‍ജി സ്ഥലം മാറ്റി

ഹെപ്റ്റാത്തലണ്‍ താരവും അര്‍ജുന പുരസ്‌കാര ജേതാവുമായ സ്വപ്ന ബര്‍മന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഫോറസ്റ്റ് ഓഫീസറെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്ഥലം മാറ്റി. സ്വപ്നയുടെ വീട്ടില്‍ നിയമവിരുദ്ധമായി മരത്തടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ബെലകോബ റേഞ്ച് ഓഫീസര്‍ സഞ്ജയ് ദത്തയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മമതാ ബാനര്‍ജി സ്ഥലം മാറ്റുകയായിരുന്നു.

ഈ മാസം 13-ാം തിയ്യതിയാണ് വനംവകുപ്പ് സ്വപ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ വീടുപണിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരത്തടികള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് സ്വപ്നയോട് മരത്തടികള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ വനം വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സ്വപ്നയുടെ കൈയില്‍ രേഖകളുണ്ടായിരുന്നില്ല.

ഈ സംഭവം വാര്‍ത്തയായതോടെ മമതാ ബാനര്‍ജി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച മമതാ ബാനര്‍ജി സ്വപ്നയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് റെയ്ഡ് നടന്നതെന്നും മമതാ ബാനര്‍ജി പിന്നീട് വ്യക്തമാക്കി. 2018-ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്തലണില്‍ ഇന്ത്യക്ക് ആദ്യമായി സ്വര്‍ണം സമ്മാനിച്ച് ചരിത്രമെഴുതിയ താരമാണ് സ്വപ്ന.

Next Story

Related Stories