TopTop
Begin typing your search above and press return to search.

ഡൈനിങ് റൂമിനെ മനോഹരമാക്കണോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കാം

ഡൈനിങ് റൂമിനെ മനോഹരമാക്കണോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കാം

വീട്ടില്‍ എല്ലാവരും ഒത്തൊരുമിച്ച്‌ കൂടുന്ന സ്പേസ് ആയതുകൊണ്ട് ഡൈനിങ് ഏരിയയ്ക്ക് അല്‍പം പ്രാധാന്യം കൂടുതലാണ്. ഡൈനിങ് ഏരിയയോട് അനുബന്ധിച്ച്‌ മനോഹരമായി ഒരുക്കിയ ക്രോക്കറി ഷെല്‍ഫും സാധാരണമാണ് ഇത് ഡൈനിങ് ഏരിയയ്ക്ക് ഭംഗി നല്‍കുന്നതാണ്. എന്നാല്‍ ഡൈനിങ് റൂമിനെ കൂടുതല്‍ ഭംഗിയാക്കാന്‍ ലൈറ്റിങ്ങില്‍ ശ്രദ്ധിച്ചാല്‍ മതി. കഴിവതും സൂര്യപ്രകാശം കടത്തിവിടുന്ന ഡിസൈന്‍ ഡൈനിംഗ് ഏരിയയെ മനോഹരമാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ്ങാണെങ്കില്‍ തന്നെ അത് നേരിട്ടുള്ളതാക്കാന്‍ പാടില്ല. ചില വീടുകളില്‍ ടേബിളിനു മുകളിലായി വലിയ ഹാങ്ങിങ്ങുകള്‍ ഉപയോഗിക്കാറുണ്ട്. ഡയറക്‌ട് ലൈറ്റ് വന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രാണികള്‍ ചാടാനുള്ള സാധ്യതയുണ്ട്. കണ്‍സീല്‍ഡ് ലൈറ്റിങ് വഴി ഊണുമുറിക്ക് നവ്യാനുഭവം ഉണ്ടാക്കാം. ഫാള്‍സ് സീലിങ്ങും ഉപയോഗിക്കാം.ഡിമ്മര്‍ കൂടിയുള്ള പെന്റന്റ് ലൈറ്റാണ് ഡൈനിങ് ടേബിളിനു മുകളില്‍ നല്‍കേണ്ടത്. ഇതുകൂടാതെ, ഒരു ട്യൂബും ഇടുന്നതു നന്നാവും.

ഡൈനിങ് ടേബിളിനു നടുവില്‍ പെന്റന്റും ഇരുവശങ്ങളിലും ഫാനും നല്‍കുകയാണെങ്കില്‍ വെളിച്ചവും കാറ്റും ശരിയായ അളവില്‍ ലഭിക്കും. മുറിയിലെ മറ്റ് ഇടങ്ങള്‍ ലൈറ്റ് ഷേഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ടേബിള്‍ കിടക്കുന്ന ഭാഗത്ത് ഡാര്‍ക്ക് ഷേഡ് ഉപയോഗിച്ചാല്‍ നന്നാവും.ക്രോക്കറി ഷെല്ലില്‍ ലൈറ്റ് നല്‍കുന്നത് ഡൈനിങ് റൂമിന് മനോഹാരിത നല്‍കും. ക്രോക്കറി ഷെല്‍ഫിന് പകരം ഓപ്പണ്‍ പാന്‍ട്രി എന്ന ആശയം കടന്നു വന്നിട്ടുണ്ട്. ഇവിടെ പാന്‍ട്രി തുറന്ന സ്ഥലമായി വെച്ച്‌ അവിടെ കാബിനറ്റില്‍ പാത്രങ്ങളും ഗ്ലാസ്സുകളും മറ്റും പ്രദര്‍ശിപ്പിക്കാം. ക്രിസ്റ്റല്‍ പാത്രങ്ങളോ ക്രോക്കറിയോ വെയ്ക്കാന്‍ ഉണ്ടാക്കുന്ന ഷെല്‍ഫ് ശരിയായി ലൈറ്റിങ് ചെയ്തിരിക്കണം. ഡൈനിങ് ഏരിയയ്ക്ക് പ്രകൃതിയിലേക്കും ഒരു ബന്ധം നല്‍കാം.അതുകൊണ്ട് ഊണുമുറിയില്‍ നിന്ന് പുറത്തെ കോര്‍ട്ട്യാര്‍ഡിലേക്ക് ഒരു വാതില്‍ കൊടുക്കുന്നത് നന്നാവും. ഇതുവഴി മുറിയിലെ സൂര്യപ്രകാശവും വെന്റിലേഷനും ലഭ്യമാക്കാം.

Next Story

Related Stories