TopTop
Begin typing your search above and press return to search.

പത്ത് മാസത്തിനിടെ വാവെയ് വിറ്റത് 20 കോടി ഫോണുകള്‍

പത്ത് മാസത്തിനിടെ വാവെയ് വിറ്റത് 20 കോടി ഫോണുകള്‍

ഈ വര്‍ഷം ആഗോളതലത്തില്‍ 20 കോടി സ്മാര്‍ട് ഫോണുകള്‍ കയറ്റി അയച്ചതായി വാവായ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ അതേ സംഖ്യയേക്കാള്‍ 64 ദിവസം മുന്‍പാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. ചൈനീസ് കമ്പനിയെ അമേരിക്ക നിരോധിച്ചിട്ടും വാവെയ് ഈ റെക്കോര്‍ഡ് നേടി എന്നതാണ് ശ്രദ്ധേയം. ചൈന-യുഎസ് വ്യാപാര യുദ്ധം കാരണം വാവെയ്ക്ക് ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിച്ച് പുതിയ ഫോണുകള്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019 അവസാനത്തോടെ 27 കോടി ഫോണുകള്‍ കയറ്റുമതി ചെയ്യാനാണ് വാവെയ് ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം 27 കോടി യൂണിറ്റ് ഫോണുകള്‍ കമ്പനി ഉത്പാദിപ്പിക്കുമെന്ന് വാവെയ് വ്യക്തമാക്കിയിരുന്നു. ഇത് 2019 ലെ പ്രാരംഭ ലക്ഷ്യത്തേക്കാള്‍ രണ്ടു കോടിയുടെ കൂടുതലാണെന്ന് മൈഡ്രൈവേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഓടെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി സാംസങ്ങിനെ മറികടക്കുമെന്നാണ് വാവെയ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യവും വാവെയ് ആവര്‍ത്തിച്ചു. ഇന്ത്യ വാവെയുടെ സുപ്രധാനവും തന്ത്രപരവുമായ വിപണിയാണ്, ഞങ്ങളുടെ എല്ലാ ഉല്‍പന്ന വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാവെയ് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസ് ഗ്രൂപ്പിലെ കണ്‍ട്രി മാനേജര്‍ ടൊര്‍ണാഡോ പാന്‍ പറഞ്ഞു. ഗൂഗിള്‍ സേവനങ്ങളില്ലാത്തതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ വാവെയ്ക്ക് വെല്ലുവിളിയാണ്. മേറ്റ് 30 സീരീസും മേറ്റ് എക്‌സ് മടക്കാവുന്ന ഫോണും ഈ വര്‍ഷാവസാനം കമ്പനി ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

Related Stories