TopTop
Begin typing your search above and press return to search.

ജപ്പാനിലെ കുട്ടി കായികതാരങ്ങള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

ജപ്പാനിലെ കുട്ടി കായികതാരങ്ങള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

ജപ്പാനിലെ കുട്ടി കായിക താരങ്ങള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി കണ്ടെത്തല്‍. ജപ്പാനിലെ കുട്ടി അത്‌ലറ്റുകള്‍ക്കിടയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നടത്തിയ അന്വേഷണത്തില്‍ കായിക താരങ്ങള്‍ പലപ്പോഴും ലൈംഗിക പീഡനം നേരിട്ടതായും കണ്ടെത്തി. രാജ്യത്തെ 50 കായിക ഇനങ്ങളിലായി 800 ലധികം അത്‌ലറ്റുകളുടെ അനുഭവങ്ങള്‍ ശേഖരിച്ച ശേഷമാണ് അധികൃതര്‍ റിപോര്‍ട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ 67 പേജുള്ള "I Was Hit So Many Times I Can't Count" എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ജപ്പാനിലെ കായികരംഗത്തെ ശാരീരിക ശിക്ഷയുടെ ചരിത്രം പറയുന്നു, കോവിഡ് 19 ന്റെ വ്യാപനം ഇല്ലായിരുന്നെങ്കില്‍ ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കം കുറിക്കേണ്ട ആഴ്ചയിയിലായിരുന്നു റിപോര്‍ട്ട് പുറത്ത് വന്നത്. കുട്ടികളെ എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് കുത്തുക, അടിക്കുക, ചവിട്ടുക, അല്ലെങ്കില്‍ ഭക്ഷണവും വെള്ളവും കുറയ്ക്കുക തുടങ്ങിയവയാണ് കുട്ടികള്‍ക്കെതിരെ നടക്കുന്ന ശിക്ഷാ രീതികളെ സംബന്ധിച്ച് റിപോര്‍ട്ടിലെ കണ്ടെത്തല്‍. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ആഗോള സംരംഭങ്ങളുടെ ഡയറക്ടര്‍ മിങ്കി വേഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2013 ല്‍, ജാപ്പനീസ് ഒളിമ്പിക് കമ്മിറ്റി (ജെഒസി) തങ്ങളുടെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളില്‍ നടക്കുന്ന അക്രമങ്ങള്‍ തുടച്ചുനീക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. രാജ്യത്തെ പത്ത് ശതമാനം കായിക താരങ്ങള്‍ മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന റിപോര്‍ട്ട് ചൂണ്ടി കാട്ടിയതിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇത്. വനിതാ അത്ലറ്റുകളെ ശാരീരികമായി പരിശീലകര്‍ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ ജൂഡോ ഫെഡറേഷന്റെ ധനസഹായവും വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ശേഷവും വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും എച്ച്ആര്‍ഡബ്ല്യു പറഞ്ഞു, ജപ്പാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജെഒസി തുടങ്ങിയ സംഘടനകള്‍ വിഷയത്തില്‍ നിര്‍ണായക നടപടിയെടുക്കാനും ഈ പ്രതിസന്ധിയെ നേരിടാന്‍ നേതൃത്വം നല്‍കാനും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ജപ്പാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ജാപ്പനീസ് ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചിട്ടില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ കായിക തരമായി തുടരുന്നവരും മുന്‍ കായികതാരങ്ങള്‍ക്കും ഇടയില്‍ നടത്തിയ അഭിമുഖത്തിന്റെയും 757 പ്രതികരണങ്ങളും എട്ട് ജാപ്പനീസ് കായിക സംഘടനകളുമായുള്ള മീറ്റിംഗുകളും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചത്. 24 വയസോ അതില്‍ കുറവോ പ്രായമുള്ള 381 സര്‍വേ പ്രതികരണങ്ങളില്‍ പങ്കെടുത്തവരില്‍ 19% പേര്‍ കായിക പരിശീലനത്തില്‍ പങ്കെടുക്കുന്നതിനിടെ അതിക്രമങ്ങള്‍ നേരിട്ടതായി പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത പതിനെട്ട് ശതമാനം പേര്‍ മാനസികമായും അഞ്ച് പേര്‍ കുട്ടികളായിരുന്ന സമയത്ത് പരിശീലന കാലത്ത് ലൈംഗികാതിക്രമമോ ഉപദ്രവമോ അനുഭവിച്ചതായും പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.


Next Story

Related Stories