TopTop
Begin typing your search above and press return to search.

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റം; പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ഐസിസി

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റം; പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ഐസിസി

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ താത്കാലിക നിയമപരിഷ്‌കാരത്തിന് ഐസിസിയുടെ അംഗീകാരം. പന്തില്‍ ഉമ്മിനീര്‍ തേക്കുന്നതില്‍ വിലക്കുള്‍പ്പെടെ മത്സരങ്ങളില്‍ കൊവിഡ് പകരക്കാരന്‍, ടെസ്റ്റ് പരമ്പരകളില്‍ ന്യൂട്രല്‍ അമ്പയര്‍ വേണമെന്നതില്‍ ഇളവ്, കൂടുതല്‍ ഡിആര്‍എസ് അവസരങ്ങള്‍ എന്നിവയാണ് ഐസിസി പ്രഖ്യാപിച്ച പുത്തന്‍ പരിഷ്‌കാരങ്ങള്‍.

മത്സരങ്ങളില്‍ പന്തിന് തിളക്കം കൂട്ടാന്‍ ഉമ്മിനീര്‍ ഉപയോഗിക്കുന്നത് വിലക്കിയതാണ് കൊവിഡ് കാലത്തെ ക്രിക്കറ്റിലെ പ്രധാന മാറ്റം. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റി ഇക്കാര്യം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് ഐസിസി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ചില ഇളവുകള്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്. പന്തില്‍ തുപ്പല്‍ പുരട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ ടീമിന് രണ്ട് തവണ താക്കീത് നല്‍കും. ഇതിനുശേഷവും തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനല്‍റ്റിയായി വിധിക്കാമെന്നാണ് നിര്‍ദ്ദേശം.

മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുന്നതിനൊപ്പം ഈ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ ടീമുകളെ അനുവദിക്കും. യാത്രാ വിലക്കുള്ളതിനാല്‍ പരിചയസമ്പന്നരായ അമ്പയര്‍മാരുടെ അഭാവത്തില്‍ താരതമ്യേന പുതുമുഖങ്ങളായ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കേണ്ട സാഹചര്യങ്ങള്‍ വരാനിടയുണ്ട്. ഇത് കണക്കിലെടുത്ത് ടെസ്റ്റില്‍ ഓരോ ടീമിനും ഇനി മൂന്ന് ഡിആര്‍എസ് അവസരങ്ങളും ഏകദിനത്തില്‍ രണ്ട് ഡിആര്‍എസ് അവസരങ്ങളും നല്‍കും. ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിഷ്പക്ഷ അമ്പയര്‍മാര്‍ വേണമെന്നതാണ് നിയമമെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക അമ്പയര്‍മാരെയും മാച്ച് ഒഫീഷ്യല്‍സിനെയും മത്സരം നിയന്ത്രിക്കാനായി നിയോഗിക്കാം. പുതിയ സാഹചര്യത്തില്‍ ടെസ്റ്റില്‍ കളിക്കാര്‍ക്ക് ജേഴ്‌സിയില്‍ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തില്‍ ഒരു ലോഗോ കൂടി കൂടുതലായി പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും.


Next Story

Related Stories