TopTop
Begin typing your search above and press return to search.

'കോവിഡ് സബ്സ്റ്റിറ്റ്യൂട്ട്'; ടെസ്റ്റില്‍ ഐസിസി പുത്തന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കോവിഡ് സബ്സ്റ്റിറ്റ്യൂട്ട്; ടെസ്റ്റില്‍ ഐസിസി പുത്തന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഐസിസി പുതിയ മാറ്റം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ 'കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്' പോലെ പകരക്കാരെ അനുവദിക്കുന്ന കാര്യം ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപോര്‍ട്ട്.'കോവിഡ് സബ്സ്റ്റിറ്റ്യൂട്ട്' എന്നാണ് ഇതിന് ഐസിസി പേരിട്ടിരിക്കുന്നത്.ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇ.സി.ബി) സ്പെഷല്‍ പ്രോജക്ട്സ് ഡയറക്ടറായ സ്റ്റീവ് എല്‍വര്‍ത്തിയെ ഉദ്ധരിച്ച് സ്‌കൈ സ്പോര്‍ട്സിന്റേതാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് മത്സരങ്ങളിലാണ് കോവിഡ് സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുക, കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുന്ന അതേ മാതൃകയില്‍ തന്നെയാകും കോവിഡ് സബ്സ്റ്റിറ്റിയൂട്ടിനെയും അനുവദിക്കുക. ടെസ്റ്റിന്റെ ഓരോ ദിവസവും കോവിഡ് പരിശോധന വേണ്ടതായി വരും. ഇക്കാര്യത്തില്‍ ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

''കോവിഡ് പകരക്കാരുടെ കാര്യം ഐ.സി.സിയുടെ ചര്‍ച്ചയിലുണ്ട്. അതില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിലാണ് ഇതിന് സാധ്യത. ഏകദിനത്തിലും ട്വന്റി 20-യിലും അനുവദിക്കാന്‍ സാധ്യതയില്ല. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് മാതൃകയില്‍ തന്നെയാകും ഇതും. മത്സരങ്ങള്‍ക്കിടെ ഏതെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചാല്‍ നമ്മുടെ ഓണ്‍സൈറ്റ് കോവിഡ് മെഡിക്കല്‍ ഓഫീസറെയും ഇംഗ്ലണ്ടിന്റെ പബ്ലിക് ഹെല്‍ത്ത് വിഭാഗത്തെയും അടിയന്തരമായി വിവരമറിയിക്കും. തുടര്‍ന്ന് താരത്തെ നിശ്ചിത കാലത്തേക്ക് ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്യും'', സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു.


Next Story

Related Stories