TopTop
Begin typing your search above and press return to search.

ടി20 ലോകകപ്പ്; അന്തിമ തീരുമാനം എടുക്കാതെ ഐസിസി

ടി20 ലോകകപ്പ്; അന്തിമ തീരുമാനം എടുക്കാതെ ഐസിസി

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാതെ ഐസിസി. കൊവിഡ് പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് അടുത്ത മാസം അന്തിമ തീരുമാനമെടുക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

ടെലി കോണ്‍ഫറന്‍സിലൂടെ ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊള്ളാതെ പിരിയുകയായിരുന്നു. ടി20 ലോകകപ്പ് കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്നത് വലിയ നഷ്ടക്കച്ചവടമാകുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഐസിസിയുടെ തീരുമാനം വൈകുന്നത് ബിസിസിഐക്ക് തിരിച്ചടിയാണ്. ലോകകപ്പ് സംബന്ധിച്ച തീരുമാനം അറിഞ്ഞശേഷമെ ബിസിസിഐക്ക് ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടി20 ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ ഈ സമയം ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്.

മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15ലേക്കും പിന്നീട് അനിശ്ചിതകാലത്തേക്കും നീട്ടിവെക്കുകയായിരുന്നു. ഐപിഎല്‍ നടക്കാതിരുന്നാല്‍ 4000 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐക്കുണ്ടാവുകയെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Next Story

Related Stories