TopTop

ആ പന്തിന് 175 കിലോമീറ്റര്‍ വേഗതയോ? അക്തറിനെയും ടെയ്റ്റിനെയും ബ്രെറ്റ് ലീയെയും മറികടന്ന റെക്കോര്‍ഡിന് പിന്നില്‍

ആ പന്തിന് 175 കിലോമീറ്റര്‍ വേഗതയോ? അക്തറിനെയും ടെയ്റ്റിനെയും ബ്രെറ്റ് ലീയെയും മറികടന്ന റെക്കോര്‍ഡിന് പിന്നില്‍

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ശ്രീലങ്കന്‍ താരം മതീഷ പതിരണ 175 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞെന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ശ്രീലങ്ക തോറ്റെങ്കിലും ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് ലങ്കന്‍ താരം പതിരണയുടെതെന്ന് അറിയിപ്പുണ്ടായി. ലോക ക്രിക്കറ്റില്‍ ബൗളിംഗ് ഇതിഹാസങ്ങള്‍ ഉണ്ടായിരുന്നിട്ടും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം ഈ ലങ്കന്‍ താരത്തിന് കിട്ടിയതില്‍ മുന്‍ താരങ്ങള്‍ വരെ സംശയിച്ചിരുന്നു.

ഇപ്പോള്‍ ആ പന്തിന്റെ വേഗം രേഖപ്പെടുത്തിയതില്‍ ചില പിശകുകളുണ്ടെന്നാണ് ഐസിസി പറയുന്നത്. അതുകൊണ്ട് തന്നെ പതിരണയുടെ നേട്ടം ലോക റെക്കോര്‍ഡ് ആകില്ല. സ്പീഡ് ഗണില്‍ എന്തോ പിശക് സംഭവിച്ചതാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ 2003 ല്‍ പാക്ക് താരം ഷോയ്ബ് അക്തര്‍ എറിഞ്ഞ 161.3 കിലോമീറ്റര്‍ വേഗമുള്ള പന്ത് തന്നെയായിരിക്കും ലോകറെക്കോര്‍ഡ്. 2003 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അക്തറിന്റെ റെക്കോര്‍ഡ് പ്രകടനം. ഓസ്ട്രേലിയയുടെ ഷോണ്‍ ടെയ്റ്റ് എറിഞ്ഞ 161.1 വേഗമുള്ള പന്ത് (2010) രണ്ടാം സ്ഥാനത്തും ബ്രെറ്റ് ലീ എറിഞ്ഞ 161.3 പന്ത് (2005) മൂന്നാം സ്ഥാനത്തുമാണ്.

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയോട് 90 റണ്‍സിനാണ് പരാജയം സമ്മതിച്ചത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ നാലാം ഓവറിലാണ് പതിരണയുടെ വേഗതയേറിയ പന്ത് വന്നത്. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. വൈഡ് ബൗളായിരുന്നെങ്കിലും ബാറ്റ്സ്മാന്‍ കാണുന്നതിനു മുന്‍പേ പതിരണയുടെ പന്ത് കീപ്പറുടെ കൈയ്യിലെത്തി.



Next Story

Related Stories