TopTop
Begin typing your search above and press return to search.

വനിത ട്വന്റി20 ലോകകപ്പില്‍ പുത്തന്‍ പരിഷ്‌കാരം നടപ്പാക്കാന്‍ ഐസിസി

വനിത ട്വന്റി20 ലോകകപ്പില്‍ പുത്തന്‍ പരിഷ്‌കാരം നടപ്പാക്കാന്‍ ഐസിസി

വനിതാ ട്വന്റി20 ലോകകപ്പില്‍ പുതിയ മാറ്റങ്ങളുമായി ഐസിസി. ഈ മാസം ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ നോ ബോള്‍ നിശ്ചയിക്കുക തേര്‍ഡ് അമ്പയര്‍ ആയിരിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഓഫ് ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിധിക്കുകയെന്നും ഐസിസി വ്യക്തമാക്കി.

ഒരു സുപ്രധാന ടൂര്‍ണമെന്റില്‍ ആദ്യമയാണ് തേര്‍ഡ് അമ്പയര്‍ നോബോള്‍ വിധിക്കുന്നത് ഫ്രണ്ട് ഫൂട്ട് നോബോള്‍ നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും വിന്‍ഡിസിലും നേരത്തെ പരീക്ഷിച്ചിരുന്നു. ഓസ്ട്രേലിയയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ട്വന്റി20 ലോകകപ്പ്. ടൂര്‍ണമെന്റില്‍ ഓരോ പന്തിന് ശേഷവും ബൗളറുടെ കാല് ക്രീസ് ലൈനിന് പുറത്തേക്ക് പോവുന്നുണ്ടോയെന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിക്കും. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓഫ് ഫീല്‍ഡ് അമ്പയറുടെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്രണ്ട് ബോള്‍ നോബോള്‍ വിധിക്കാന്‍ പാടുള്ളു. ഇതുവരെ 12 മത്സരങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതായി ഐസിസി വ്യക്തമാക്കി.

Next Story

Related Stories