TopTop
Begin typing your search above and press return to search.

'ധോണി ബാറ്റ്‌സ്മാന് ഒരു മുന്നറിയിപ്പ് നല്‍കണം എന്നിട്ടാകാം സ്റ്റംപിംഗ്'; ഇത് വേറെ ലെവല്‍ ട്രോള്‍

ധോണി ബാറ്റ്‌സ്മാന് ഒരു മുന്നറിയിപ്പ് നല്‍കണം എന്നിട്ടാകാം സ്റ്റംപിംഗ്; ഇത് വേറെ ലെവല്‍ ട്രോള്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലൂടെ ഐപിഎല്ലില്‍ വീണ്ടും മങ്കാദിംഗ് ചര്‍ച്ചയായിരിക്കുകയാണ്.മങ്കാദിംഗിന്റെ പേരില്‍ സമീപകാലത്ത് ഏറ്റവുമധികം വിമര്‍ശനം കേട്ട ഇന്ത്യന്‍ താരം അശ്വിന്‍ തന്നെയാണ് ഇത്തവണ മങ്കാദിംഗ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്കായി മൂന്നാമത്തെ ഓവര്‍ എറിഞ്ഞ അശ്വിന്‍ തന്റെ മൂന്നാമത്തെ പന്തെറിയുന്നതിന് തൊട്ട് മുമ്പ് ക്രീസ് വിട്ടിറങ്ങിയ ബാംഗ്ലുര്‍ താരം ആരോണ്‍ ഫിഞ്ചിന് മങ്കാദിംഗ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ അശ്വിന്റെ മങ്കാദിംഗ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നടക്കില്ലെന്ന് മുന്‍ ഓസീസ് ക്യാപ്റ്റനും ഡല്‍ഹി കോച്ചുമായ റിക്കി പോണ്ടിംഗ് സീസണില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ തന്റെ മങ്കാദിംഗ് മുന്നറിയിപ്പ് 2020 ലെ ആദ്യത്തെയും അവസാനത്തേതുമാണെന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ മുന്നറിയിപ്പുണ്ടാകില്ലെന്നാണ് അശ്വിന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ അശ്വിന്റെ ഈ രീതി നേരത്തെ മുതല്‍ വിമര്‍ശിച്ച റിക്കി പോണ്ടിംഗിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ചിത്രം ഉപയോഗിച്ച് ട്രോളിയിരിക്കുകയാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനെ 'മങ്കാദ്' പുറത്താക്കലിനെക്കുറിച്ചുള്ള അഭിപ്രായത്തെ ധോണിയുടെ ഒരു ക്യുക്ക് സ്റ്റമ്പിംഗ് ഉദാഹരണമായി കാണിച്ചാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് എത്തിയത്. അവരുടെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെയാണ്, ''ധോണി ഈ ചെയ്തത് കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല. അദ്ദേഹം ഇത് എപ്പോഴും ആവർത്തിക്കുന്നതാണ്. ബാറ്റ്സ്മാൻ ക്രീസിൽനിന്ന് അൽപം മാത്രമാണ് പുറത്തേക്ക് മാറിയത്. അത് മനഃപൂർവം ചെയ്തതുമല്ല. ധോണി ആദ്യം ബാറ്റ്സ്മാന് മുന്നറിയിപ്പ് നൽകുകയാണ് വേണ്ടത്. എന്നിട്ട് ബാറ്റിങ് തുടരാൻ അനുവദിക്കണം – റിക്കി പോണ്ടിങ്' – പരിഹാസരൂപേണ ഐസ്‌ലൻഡ് ക്രിക്കറ്റ് അസോസിയേഷൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കവെയാണ് ബൗളിംഗിനിടെ നോണ്‍ സ്ട്രൈക്കറായിരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ താരങ്ങളുള്‍പ്പെടെ അശ്വിന്റെ പ്രവര്‍ത്തിലെ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.


Next Story

Related Stories