TopTop
Begin typing your search above and press return to search.

ഈ ഇന്ത്യന്‍ ബൗളര്‍ ഓസീസിന് കനത്ത വെല്ലുവിളി ഉയര്‍ത്തും ; പ്രവചനവുമായി ഇയാന്‍ ചാപ്പല്‍

ഈ ഇന്ത്യന്‍ ബൗളര്‍ ഓസീസിന് കനത്ത വെല്ലുവിളി ഉയര്‍ത്തും ; പ്രവചനവുമായി ഇയാന്‍ ചാപ്പല്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 11 നും ജനുവരി 17 നും ഇടയില്‍ ഓസീസിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 യും 4 ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ സ്പിന്നറെ പ്രവചിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍.

ടീം ഇന്ത്യയുടെ യുവ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കുറിച്ചാണ് ഇയാന്‍ ചാപ്പലിന്റെ പ്രവചനം. ''ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുക്കുന്ന താരം കുല്‍ദീപ് യാദവായിരിക്കുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ കോളത്തില്‍ ചാപ്പല്‍ പറയുന്നത്. കഴിഞ്ഞ തവണ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ടിം പെയ്ന്‍ നയിക്കുന്ന ഓസീസിനെ സ്വന്തം മണ്ണില്‍ 2-1 ന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ഇന്ത്യന്‍ സംഘമായി ചരിത്രം കുറിച്ചു. അന്ന് എസ്സിജിയില്‍ നടന്ന പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കുല്‍ദീപ് യാദവ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. 31.5 ഓവറില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച കുല്‍ദീപ് യാദവ് 99 റണ്‍സാണ് വഴങ്ങിയത്. മാത്രമല്ല ടീം ഇന്ത്യയില്‍ നിലവാരം പുലര്‍ത്തുന്ന രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുമുണ്ട് ഇന്ത്യയെ സംബന്ധിച്ച് ടീമിലേക്ക് ഒരു സ്പിന്നറെ തെരഞ്ഞെടുക്കുക വലിയ തലവേദന തന്നെയാണ്. ആര്‍ അശ്വിന് മികച്ച റെക്കോര്‍ഡ് ഉണ്ട്, പക്ഷേ ഓസ്‌ട്രേലിയയില്‍ അത്രയൊന്നും ഇല്ല. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് കഴിവുകളും മെച്ചപ്പെട്ട ബൗളിംഗും ഫോമും അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

Next Story

Related Stories