TopTop
Begin typing your search above and press return to search.

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ വെള്ളി രണ്ടു വര്‍ഷത്തിനുശേഷം സ്വര്‍ണമായി

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ വെള്ളി രണ്ടു വര്‍ഷത്തിനുശേഷം സ്വര്‍ണമായി

2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണ മെഡലായി. മത്സരത്തില്‍ ബഹ്റൈന്‍ ടീമിന് പിറകില്‍ രണ്ടാം സ്ഥാനത്തായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. എന്നാല്‍, ബഹ്റൈന്‍ ടീമിലെ കെമി അഡേകോയ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.

മലയാളികൂടിയായ മുഹമ്മദ് അനസ്, എം.ആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോക്യാ രാജീവ് എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ റിലേ ടീം. ബഹ്റൈന്‍ ടീമിനെ അയോഗ്യരാക്കിയതോടെ അന്ന് വെങ്കലം നേടിയ കസാഖ്സ്താന് വെള്ളിയും നാലാം സ്ഥാനത്തെത്തിയ ചൈനയ്ക്ക് വെങ്കലവും ലഭിക്കും. ബഹ്‌റൈന്‍ താരം കെമി അഡേകോയയ്ക്ക് നാലുവര്‍ഷത്തെ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 3:11:89 ആയിരുന്നു ബഹ്‌റൈന്‍ റിലേയില്‍ ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ റിലേ ടീം 3:15:71 സെക്കന്റില്‍ രണ്ടാം സ്ഥാനത്തെത്തി.

ഉത്തേജകമരുന്ന് പരിശോധനയില്‍ കെമി അഡേകോയ പിടിക്കപ്പെട്ടതോടെ മലയാളി താരം അനു രാഘവനും ഏഷ്യന്‍ മെഡലിനുള്ള അവസരമൊരുങ്ങി. അന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സിലും കെമി സ്വര്‍ണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന് വെങ്കലം ലഭിക്കും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവന്‍ നാലാം സ്ഥാനത്തെത്തിയത് 56. 92 സെക്കന്റിലാണ്. ഇതോടെ എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയുമടക്കം ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 20 ആയി.

Next Story

Related Stories