TopTop
Begin typing your search above and press return to search.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യ കൈവിട്ടത് ഏഴ് ക്യാച്ചുകള്‍

ഇന്‍ഡോര്‍ ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യ കൈവിട്ടത് ഏഴ് ക്യാച്ചുകള്‍

ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരായി നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ എതിരാളികളെ 150 റണ്‍സില്‍ ചുരുട്ടിക്കെട്ടിയതിന്റെ ആശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഇതില്‍ അത്രമാത്രം ആശ്വസിക്കേണ്ടതില്ലെന്നാണ് ഫീല്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പേസര്‍മാരുടെ മികവില്‍ ബംഗ്ലാദേശിനെ അതിവേഗത്തില്‍ മടക്കിയയച്ചെങ്കിലും ഫീല്‍ഡര്‍മാരുടെ കൈകളുടെ ചോര്‍ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപ് ചര്‍ച്ച ചെയ്യുന്നത്. ഏഴു ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഇന്ന് ഒരു ദിവസം കൈവിട്ടത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 150 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശിന് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. ഒരുഘട്ടത്തില്‍ 31ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന ബംഗ്ലാദേശ് ടീമിനെ മുഷ്ഫിഖുര്‍ റഹീം-മോമിനുള്‍ ഹഖ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 68 റണ്‍സെടുത്തു. മുഷ്ഫിഖുര്‍ 43 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ്. 43 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 37 റണ്‍സുമായി മയങ്ക് അഗര്‍വാളുമാണ് ക്രീസില്‍. ആറ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് നഷ്ടമായത്.

Next Story

Related Stories