TopTop
Begin typing your search above and press return to search.

ആദ്യവിക്കറ്റ് സൈനിക്ക്, കട്ടക്ക് ഏകദിനത്തിൽ വിൻഡീസിനെ സമ്മർദ്ദത്തിലാക്കി ഇന്ത്യൻ ബോളിങ്ങ്

ആദ്യവിക്കറ്റ് സൈനിക്ക്, കട്ടക്ക് ഏകദിനത്തിൽ വിൻഡീസിനെ സമ്മർദ്ദത്തിലാക്കി ഇന്ത്യൻ ബോളിങ്ങ്

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തിരഞ്ഞെടുത്തു. പിന്നിട്ട രണ്ട് മൽസരങ്ങളിൽ ഒരോ കളികൾ ഇരുടീമൂകളും ജയിച്ചതോടെയാണ് കട്ടക്ക് ഏകദിനം നിർണായകമാവുന്നത്. ഒടുവിലെ റിപ്പോർട്ട് പ്രകാരം 16 ഓവർ പിന്നിടുമ്പോൾ 68 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

എവിൻ ലെവിൻസിന്റെ വിക്കറ്റാണ് വിൻഡീസിന് നഷ്ടപ്പെട്ടത്. നവദീപ് സൈനിക്കാണ് വിക്കറ്റ്. അതേസമയം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നിരയിൽ ദീപക് ചഹാര്‍ ഇല്ല. ചഹാര്‍ പരുക്കേറ്റു പുറത്തായ സ്ഥിതിക്ക് നവ്ദീപ് സെയ്‌നിയാണ് മുഹമ്മദ് ഷമിക്കൊപ്പം പേസാക്രമണത്തില്‍ പങ്കുചേരുന്നത്. മാറ്റം ശരിയെന്ന് തെളിയിക്കുകയാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിലൂടെ സൈനി. യുസ്‌വേന്ദ്ര ചാഹലിനെ മറികടന്ന് കുല്‍ദീപ് യാദവ് ഒരിക്കല്‍ക്കൂടി അന്തിമ ഇലവനില്‍ ഇടംകണ്ടെത്തി. ശിവം ദൂബെയ്ക്ക് പകരം ശ്രാദ്ധുല്‍ താക്കൂറും ടീമില്‍ തുടരുന്നു.

India have won the toss and elected to bowl against West Indies in the series-decider. #INDvWI #TeamIndia @paytm pic.twitter.com/WmlaKIKXQl
— BCCI (@BCCI) December 22, 2019

മറുഭാഗത്ത് വിന്‍ഡീസ് നിരയില്‍ മാറ്റങ്ങളില്ല. വിശാഖപ്പട്ടണത്തു ഇറങ്ങിയ പ്ലേയിങ് ഇലവനെ തന്നെയാണ് കട്ടക്കിലും വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് അണിനിരത്തുന്നത്. കണക്കുപുസ്തകം തുറന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആറു ഏകദിനങ്ങള്‍ കട്ടക്കില്‍ ഇന്ത്യ കളിച്ചതു കാണാം. ആറു തവണയും ഇവിടെ ജയിച്ച ചരിത്രമുണ്ട് ടീം ഇന്ത്യയ്ക്ക്.

പ്ലേയിങ് ഇലവന്‍: ഇന്ത്യ- രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശ്രാദ്ധുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി.

വിന്‍ഡീസ് - എവിന്‍ ലൂയിസ്, ഷായി ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മയര്‍, റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പൂരന്‍, കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), ജേസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, അല്‍സാരി ജോസഫ്, ഖാരി പിയെറി, ഷെല്‍ഡണ്‍ കോട്രല്‍. മുൻ‌ കളികളിൽ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ടു വിക്കറ്റിന് ജയിച്ചപ്പോള്‍ വിശാഖപ്പട്ടണത്തു ടീം ഇന്ത്യ 107 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കുറിച്ച് പരമ്പര സമനിലയിലാക്കി. ഇന്നു ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

Next Story

Related Stories