TopTop

സച്ചിന്റെ ഈ റെക്കോര്‍ഡും കോഹ്‌ലിക്ക് മുന്നില്‍ വീഴും

സച്ചിന്റെ ഈ റെക്കോര്‍ഡും കോഹ്‌ലിക്ക് മുന്നില്‍ വീഴും

ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സച്ചിന്‍ തെല്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് മറികടന്നേക്കും. ഓരോ മത്സരങ്ങള്‍ കഴിയും തോറും റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടക്കുന്ന കോഹ്‌ലി ഇപ്രാവശ്യം സച്ചിന്റെ പേരിലുള്ള സെഞ്ചുറികളുടെ റെക്കോര്‍ഡുകളിലൊന്ന് മറികടക്കുമെന്നാണ് പ്രതീക്ഷ.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര കഴിയുമ്പോഴേക്കും ഇന്ത്യന്‍ മണ്ണിലെ സെഞ്ചുറി വേട്ടയില്‍ സച്ചിനെ കോഹ്ലി വെട്ടിച്ചിട്ടുണ്ടാവും. ഇന്ത്യന്‍ മണ്ണില്‍ 20 ഏകദിന സെഞ്ചുറിയാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. കോഹ്‌ലി സ്വന്തം മണ്ണില്‍ നേടിയതാവട്ടെ 19 സെഞ്ചുറികളും. കോഹ് ലിയുടെ പ്രിയപ്പെട്ട എതിരാളികളായ ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടി സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലി തന്റെ പേരിലാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സച്ചിന്റെ 49 ഏകദിന സെഞ്ചുറി എന്ന റെക്കോര്‍ഡും കോഹ്‌ലി ഈ വര്‍ഷം തന്നെ മറികടന്നേക്കും. 43 ഏകദിന സെഞ്ചുറികളാണ് കോഹ്‌ലിയുടെ പേരില്‍ ഇപ്പോഴുള്ളത്. ലോകകപ്പിന് മുന്‍പ് ഇന്ത്യയില്‍ ഏകദിന പരമ്പര ഓസ്ട്രേലിയ ജയിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളുടെ പരമ്പര 2-0ന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ 2-3ന് തോറ്റത്.


Next Story

Related Stories