Top

ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്; ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് ടിക്കറ്റെടുത്ത് ആരാധകര്‍

ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്; ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് ടിക്കറ്റെടുത്ത് ആരാധകര്‍

ആദ്യ ഡേ- നൈറ്റ് മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകുകയാണ്. മത്സരത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ഈ മാസം 22നാണ് ചരിത്രം കുറിച്ച് ഇന്ത്യയിലെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ ബിസിസിഐ അധ്യക്ഷന്‍ സൗവര് ഗാംഗുലി നേരിട്ടെത്തി പരിശോധിച്ചു. മത്സരത്തിന് കൊല്‍ക്കത്ത സജ്ജമായിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലും വലിയ മുന്നേറ്റമാണ് കാണുന്നത്' എന്നും ദാദ പറഞ്ഞു. മത്സരത്തിന് വന്‍ സ്വീകരണം ലഭിക്കുമെന്ന് ഉറപ്പാണെന്നും ഗാംഗുലി വ്യക്തമാക്കി. എല്ലാ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഉച്ചഭക്ഷണത്തിനായി മൂന്ന് മണിക്ക് പിരിയുന്ന മത്സരം 3.45 ന് പുനരാരംഭിക്കും. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെ സ്റ്റേഡിയത്തിലെ ലൈറ്റുകളുടെ കീഴില്‍ മത്സരം തുടരും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ മത്സരം കാണാന്‍ എത്തും. ഇരു ടീമും ആദ്യമായാണ് പകല്‍-രാത്രി ടെസ്റ്റ് കളിക്കുന്നത് എന്നതും സവിശേഷതയാണ്.

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരമാണിത്. ബംഗ്ലാദേശ് ടീം മാനേജ്‌മെന്റ് ആദ്യം ഈ നിര്‍ദേശത്തെ എതിര്‍ത്തെങ്കിലും ചര്‍ച്ചകള്‍ക്കുശേഷം പകല്‍-രാത്രി മത്സരത്തിന് തയാറാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അഡ്ലെയ്ഡില്‍ ഓസീസിനെതിരെ ഡേ-നൈറ്റ് മത്സരം കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയുടെ നിലപാടുകളായിരുന്നു മത്സരത്തിന് തിരിച്ചടിയായത്.

2015 നവംബറില്‍ ഡേ-നൈറ്റ് ടെസ്റ്റിന് ഐ.സി.സി അനുമതി നല്‍കിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളില്‍ കളിക്കുന്നത് ഇത് ആദ്യമാണ്.


Next Story

Related Stories