TopTop
Begin typing your search above and press return to search.

ഈ ബാറ്റിംഗ് ശൈലി മാറ്റണം; സഹതാരങ്ങളോട് വിരാട് കോഹ്‌ലി

ഈ ബാറ്റിംഗ് ശൈലി മാറ്റണം; സഹതാരങ്ങളോട് വിരാട് കോഹ്‌ലി

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ ക്യാമ്പില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ഏകദിന പരമ്പരയിലേറ്റ കനത്ത പരാജയത്തിനു ശേഷം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റു. ന്യൂസിലന്‍ഡിനോട് ഏറ്റ തോല്‍വിക്ക് ശേഷം ബാറ്റ്സ്മാന്‍മാരോട് കളിശൈലി മാറ്റണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അമിത പ്രതിരോധത്തിലേക്ക് വലിയുന്നത് ടീമിന് ഒരിക്കലും ഗുണം ചെയ്യില്ല. ഒരു പാട് നേരം കരുതലോടെ കളിച്ച് റണ്‍സെടുക്കാതെ നില്‍ക്കുന്നതിലും ഭേദം ആക്രമിച്ച് കളിച്ച് പുറത്താവുന്നതാണ്. സാഹചര്യങ്ങളെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചും അമിതമായി ചിന്തിച്ചിരുന്നാല്‍ ബാററിംഗില്‍ ശ്രദ്ധിക്കാനാവില്ലെന്നും കോഹ്‌ലി പറഞ്ഞു.

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാര 81 പന്തില്‍ 11 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഹനുമാ വിഹാരി 79 പന്തില്‍ 15 റണ്‍സാണെടുത്തത്. ഈ പശ്ചാത്തലത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം. സിംഗിളുകള്‍ പോലും വരാതാവുമ്പോള്‍ സാഹചര്യങ്ങളെക്കുറിച്ച് സംശയം ഉയരും. മോശം പന്തുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ സംഭവിക്കുന്നത് നല്ലൊരു പന്തില്‍ പുറത്താവുക എന്നതായിരിക്കും. അങ്ങനെ പുറത്താവുന്നത് ചിലപ്പോള്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമായിരിക്കും. എന്നാല്‍ ആ സമീപനം എനിക്ക് അംഗീകരിക്കാനാവില്ല. പച്ചപ്പ് നിറഞ്ഞ പിച്ചാണെങ്കില്‍ ആക്രമിച്ചു കളിക്കുക എന്നതാണ് എന്റെ രീതി. അങ്ങനെ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ പുറത്തായേക്കാം. എങ്കിലും ആ സമീപനമാണ് ശരിയെന്നാണ് ഞാന്‍ കരുതുന്നത്. അത്തരത്തില്‍ പുറത്തായാലും അത് അംഗീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല കോഹ്‌ലി പറഞ്ഞു.

Next Story

Related Stories