TopTop
Begin typing your search above and press return to search.

ഇന്ത്യയ്‌ക്കെതിരായ പരമ്പര; വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ പരമ്പര; വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കീറണ്‍ പൊള്ളാര്‍ഡ് ടീം നായകനായുള്ള ടീമില്‍ ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സല്‍, ഡ്വെയിന്‍ ബ്രാവോ, വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍, തുടങ്ങിയവര്‍ ഇടം നേടിയില്ല. മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് വിന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത്. ഇതില്‍ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, 11ന് മുംബൈ എന്നിവിടങ്ങളിലായി ട്വന്റി20 പരമ്പര പൂര്‍ത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 15ന് ചെന്നൈയില്‍ ഏകദിന പരമ്പരയ്ക്കു തുടക്കമാകും. 18ന് വിശാഖപട്ടണം, 22ന് കട്ടക് എന്നിവിടങ്ങളിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍.

നിക്കോളാസ് പുരാനാണ് ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ ഷായ് ഹോപ് ഉപനായകനാകും. അടുത്തിടെ ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടീമില്‍ വിശ്വാസമര്‍പ്പിച്ചാണ് സിലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുത്തത്. ലക്‌നൗവില്‍ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര വിന്‍ഡീസ് തൂത്തുവാരിയിരുന്നു. അതേസമയം, ട്വന്റി20യില്‍ 21ന് പരമ്പര സ്വന്തമാക്കി അഫ്ഗാന്‍ തിരിച്ചടിച്ചു. ഒരേയൊരു ടെസ്റ്റില്‍ വിന്‍ഡീസ് ഒന്‍പതു വിക്കറ്റിന്റെ ആധികാരിക വിജയവും നേടി.

ഏകദിന ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ് (വൈസ് ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, ജെയ്‌സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയിസ്, കീമോ പോള്‍, ഖാരി പിയറി, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍

ട്വന്റി20 ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍ (വൈസ് ക്യാപ്റ്റന്‍), ഫാബിയന്‍ അലന്‍, ഷെല്‍ഡന്‍ കോട്രല്‍, ഷിംമ്രോണ്‍ ഹെറ്റ്മയര്‍, ജെയ്‌സന്‍ ഹോള്‍ഡര്‍, കീമോ പോള്‍, ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയിസ്, ഖാരി പിയറി, നിക്കോളാസ് പുരാന്‍, ദിനേഷ് രാംദിന്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡ്, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, കെസെറിക് വില്യംസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Next Story

Related Stories