TopTop
Begin typing your search above and press return to search.

കാര്യവട്ടം ഗ്രീൻ ഫീൽഡ് ഒരുങ്ങി; ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്ക് മണിക്കൂറുകൾ മാത്രം, സഞ്ജു കളിക്കുമോ?

കാര്യവട്ടം ഗ്രീൻ ഫീൽഡ് ഒരുങ്ങി; ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്ക് മണിക്കൂറുകൾ മാത്രം, സഞ്ജു കളിക്കുമോ?

ഇന്ത്യ-വിന്‍ഡീസ് രണ്ടാം രണ്ടാം ട്വന്റി-20 മൽസരത്തിന് മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുവന്ന അവസാവന വട്ട ഒരുക്കങ്ങളിലാണ്. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ വൈകീട്ടോടെ ഇരു ടീമുകൾ തിരുവനന്തപുരത്ത് എത്തിയതോടെ അവേശവും അതിന്റെ ഉന്നതിയിലാണ്. നാളെ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്. രണ്ടാം ട്വന്റി-20യിൽ തിരുവനന്തപുരത്തും ജയം തുടരാനായാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാവും. എന്നാൽ തിരുവനന്തപുരത്തിന്റെ മണ്ണിൽ മലയാളം താരം സഞ്ചു സാംസൺ കളിക്കാനിരങ്ങുമോ എന്നതാണ് മലയാളി ക്രിക്കറ്റ് ആരാധകർ ഉറ്റ് നോക്കുന്നത്.

നിലവിൽ സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ പരമ്പരയില്‍ സഞ്ജു സാംസണ്‍ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ ബിജു പറയുന്നു. മഴപെയ്താൽ പിച്ചും ഗ്രൗണ്ടും നനയാതിരിക്കാനുള്ള സൗകര്യങ്ങളും സജ്ജമാണ്. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് നാല് മുതല്‍ പ്രധാന കവാടം വഴി കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. തിരക്ക് പരിഗണിച്ച് നേരത്തെ പ്രവേശനം നൽകാനും സാധ്യതയുണ്ട്. മത്സരത്തിന്റെ 94 ശതമാനം ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞെന്നും സംഘാടകർ അറിയിച്ചു.

മൽസരത്തിന്റെ ഭാഗമായി വൻ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. സിറ്റി പൊലിസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലീസുകാരെയാണ് സുരക്ഷാ-ഗതാഗത നിയന്ത്രണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ആദ്യ ട്വന്റി-20 -യില്‍ കെഎല്‍ രാഹുലും വിരാട് കോഹ്ലി എന്നിവരുടെ മികവിൽ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറിൽ ടീം ഇന്ത്യ മറികടന്നപ്പോൾ സമാനമായ പ്രകടനമാണ് കാര്യവട്ടത്തും ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ ബാറ്റിങ് നിര ഭദ്രമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ സഞ്ജു സാസംണിനെ കൂടാതെയാണ് ടീം ഇന്ത്യ ഹൈദരാബാദിൽ ആദ്യ ട്വന്റി-20 കളിക്കാനിറങ്ങിയത്. സഞ്ജുവിന് പകരം ദിവം ദൂബെ യായിരുന്നു പ്ലേയിങ് ഇലവനില്‍. തിരുവനന്തപുരത്തെ മത്സരത്തിലും ഇതില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

രോഹിത്, രാഹുല്‍, കോലി, പന്ത്, ശ്രേയസ് എന്നിവര്‍ മുന്‍നിരയിൽ സ്ഥിരത കൈവരിക്കുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കെ സഞ്ജുവിനെ രണ്ടാം ട്വന്റി-20 -യില്‍ കൂട്ടാന്‍ ക്യാപ്റ്റൻ തയ്യാറാവുമോയെന്നത് മലയാളികളുടെ ഭാഗ്യത്തിന് വിടാം.വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഹൈദരാബാദില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതും സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

ബൗളിങ് വിഭാഗമാണ് വിന്‍ഡീസിന് പ്രധാന തലവേദനയാവുക. ഷെല്‍ഡണ്‍ കോട്ര മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ബൗളിങ്ങിലെ അച്ചടക്കമില്ലായ്മയും തിരിച്ചടിയാണ്. ആദ്യ മൽസരത്തിൽ 14 വൈഡ് ബോളുകള്‍ ഉള്‍പ്പെടെ 23 എക്‌സ്ട്രാ റണ്‍സുകളാണ് വിന്‍ഡീസ് വിട്ട് നൽകിയത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Delhi: People hold candle march from Raj Ghat<br>to India Gate, demanding justice for the Unnao rape victim who died yesterday. <a href="https://t.co/qwV37RebfY">pic.twitter.com/qwV37RebfY</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1203290052039561216?ref_src=twsrc^tfw">December 7, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories