TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയ വഴി ഫിറ്റ്നസ് ചലഞ്ച്; ഇന്ത്യന്‍ വനിതാ ഹോക്കി ടീം സമാഹരിച്ച തുക കോവിഡ് സഹായനിധിക്ക് നല്‍കി

സോഷ്യല്‍ മീഡിയ വഴി ഫിറ്റ്നസ് ചലഞ്ച്; ഇന്ത്യന്‍ വനിതാ ഹോക്കി ടീം സമാഹരിച്ച തുക കോവിഡ് സഹായനിധിക്ക് നല്‍കി

കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം 20 ലക്ഷം രൂപ സമാഹരിച്ചു. 18 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചിലൂടെയാണ് പണം സ്വരൂപിച്ചത്. മെയ് മൂന്നിന് അവസാനിച്ച ചലഞ്ചിലൂടെ സമാഹരിച്ച 20, 01,130 രൂപ ദില്ലി ആസ്ഥാനമായുള്ള എന്‍ജിഒ ഉദയ് ഫൗണ്ടേഷന് നല്‍കി. കോവിഡ് മൂലം പ്രതിസന്ധിയിലായ വിവിധ സ്ഥലങ്ങളിലെ രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.

ഓരോ ദിവസവും ടീമിലെ ഓരോ താരങ്ങള്‍ വീതം സോഷ്യല്‍ മീഡിയയില്‍ ഓരോ ഫിറ്റ്നസ് ചലഞ്ചുമായി രംഗത്തെത്തും. തുടര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിനെ പത്തു പേരെ ഈ ചലഞ്ചിന് ക്ഷണിക്കുകയും 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആശയത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പറഞ്ഞു.

Next Story

Related Stories