TopTop
Begin typing your search above and press return to search.

കൈക്കൂലി കൊടുക്കാന്‍ പിതാവ് തയ്യാറായില്ല, എനിക്ക് ടീമില്‍ സ്ഥാനവും കിട്ടിയില്ല; അനുഭവം പങ്കുവച്ച് വിരാട് കോഹ്‌ലി

കൈക്കൂലി കൊടുക്കാന്‍ പിതാവ് തയ്യാറായില്ല, എനിക്ക് ടീമില്‍ സ്ഥാനവും കിട്ടിയില്ല; അനുഭവം പങ്കുവച്ച് വിരാട് കോഹ്‌ലി

കൈക്കൂലി കൊടുക്കാന്‍ പിതാവ് വിസമ്മതിച്ചതുകൊണ്ട് തനിക്ക് ടീമില്‍ സ്ഥാനം കിട്ടാതെപോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് കോഹ്‌ലി ഈ അനുഭവം തുറന്നു പറഞ്ഞത്.ജൂനിയര്‍ തലത്തില്‍ കളിക്കുന്ന കാലത്താണ് കോഹ്‌ലിക്ക് ടീമില്‍ സ്ഥാനം കിട്ടാന്‍ അന്നത്തെ ഒരു ക്രിക്കറ്റ് ഭാരവാഹി കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ പിതാവിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല അതെന്നും കോഹ്‌ലി പറയുന്നു. കഠിനമായ ജീവിത ചുറ്റുപാടില്‍ നിന്നും വന്നു, തെരുവിളിക്കിന്റെ ചുവട്ടിലിരുന്നു പഠിച്ച് വക്കിലും മെര്‍ച്ചന്റ് നേവി ജീവനക്കാരനുമൊക്കെയായി തീര്‍ന്ന വ്യക്തിയായിരുന്നു പിതാവ് പ്രേം. കഠിനപ്രയ്തനം ചെയ്തു വന്നൊരാള്‍ക്ക് ഒരിക്കലും മനസിലാകാത്ത ഭാഷയായിരുന്നു ആ ക്രിക്കറ്റ് ഭാരവാഹിയുടെതെന്നാണ് വിരാട് പറയുന്നത്. വിജയത്തിലേക്ക് എളുപ്പവഴികളില്ലെന്ന് വിശ്വസിക്കുന്നയാളായിരുന്നു അദ്ദേഹം. കഠിനപ്രയ്തനത്തില്‍ വിശ്വാസിക്കാനായിരുന്നു പിതാവ് പഠിപ്പിച്ചത്. കഴിവുണ്ടെങ്കില്‍ കളിക്കട്ടെ, ഇല്ലെങ്കില്‍ അവനെ കളിക്കാന്‍ വിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം എന്റെ കോച്ചിനോട് പറഞ്ഞത്. കൈക്കൂലി കൊടുക്കാന്‍ തയ്യാറാകാതിരുന്നതുകൊണ്ട് എനിക്ക് സെലക്ഷന്‍ കിട്ടിയില്ല. ഞാന്‍ തകര്‍ന്നുപോയി, കുറെ കരഞ്ഞു; ചേത്രിയുമായുള്ള സംഭാഷണത്തില്‍ ആ സമയം വിരാട് പങ്കുവച്ചു.ഇങ്ങനെയൊക്കെയാണ് ഈ ലോകം പോകുന്നതെന്ന് ആ അനുഭവം തന്നെ പഠിപ്പിച്ചുവെന്ന് വിരാട് ഛേത്രിയോട് പറഞ്ഞു. നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ മറ്റാരും ചെയ്യാത്തത് എന്തെങ്കിലും ചെയ്യണം. നിങ്ങളുടെ കഠിനാധ്വാനത്തെ മാത്രമെ നിങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയൂ. സ്വന്തം ജീവിതം സ്വയം കെട്ടിപ്പടുത്ത എന്റെ പിതാവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളിലൂടെ ജീവിത്തിന്റെ യഥാര്‍ത്ഥ പാഠങ്ങള്‍ എന്നെ പഠിപ്പിച്ചു തരികയായിരുന്നു; വിരാടിന്റെ വാക്കുകള്‍.ഡല്‍ഹിയുടെ കുപ്പായത്തില്‍ വിരാട് കോഹ്ലി രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരം കളിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ നായകന്റെ പിതാവ് പ്രേം കോഹ്ലി മരിക്കുന്നത്. പതിനെട്ട് വയസിലാണ് വിരാടിന് പിതാവിനെ നഷ്ടപ്പെടുന്നത്. മരണ സമയത്ത് പിതാവിനൊപ്പം ഉണ്ടായിരുന്ന കോഹ്ലി പിറ്റേദിവസം തന്റെ ടീമിനു വേണ്ടി കളത്തില്‍ ഇറങ്ങുകയും ചെയ്തു.


Next Story

Related Stories