TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടികുറച്ചേക്കുമെന്ന് റിപോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടികുറച്ചേക്കുമെന്ന് റിപോര്‍ട്ട്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകമാകെ കായിക മേഖല നിശ്ചലമായിരിക്കുകയാണ്. മത്സരങ്ങള്‍ മാറ്റിവെയ്ക്കുകയും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ മേഖല. ലീഗ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ക്ലബുകളും ക്രിക്കറ്റ് ബോര്‍ഡുകളും കളിക്കാരുടെ പ്രതിഫല തുകയും വെട്ടിക്കുറച്ചു. ബാഴ്സലോണ കളിക്കാരുടെ പ്രതിഫലം 70ശതമാനം വെട്ടിക്കുറച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. കൊറോണ വൈറസ് ഗുരുതരമായി ബാധിച്ച ഇറ്റലിയിലും കളിക്കാരുടെ പ്രതിഫലം കുറച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ യുവന്റസ് നാല് മാസത്തെ ശമ്പളമാണ് കുറച്ചത്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുമെന്ന റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മറ്റു കായിക ഇനങ്ങള്‍ പോലെ ക്രിക്കറ്റ് മത്സരങ്ങളും ആഗോളതലത്തില്‍ റദ്ദാക്കിയതോടെ ബിസിസിഐ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതോടെയാണ് ബി.സി.സി.ഐ കരാറിലുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. കളിക്കാരുടെ ശമ്പളം കുറക്കുന്നത് ശരിയല്ലെന്ന് അറിയാമെങ്കിലും നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അതിലേക്കാണ് നയിക്കുന്നതെന്ന സൂചനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര നല്‍കിയത്. ഐ.പി.എല്‍ റദ്ദാക്കിയതിന്റെ നഷ്ടം കൂടാതെ ആസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും നടന്നില്ലെങ്കില്‍ ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട ഫണ്ടും ബിസിസിഐക്ക് നഷ്ടമാകുമെന്ന് അശോക് മല്‍ഹോത്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Next Story

Related Stories