TopTop
Begin typing your search above and press return to search.

പുതിയ റാങ്കിംഗ് സമ്പ്രാദയം നിലവില്‍ വന്നു; ഹോക്കിയില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

പുതിയ റാങ്കിംഗ് സമ്പ്രാദയം നിലവില്‍ വന്നു; ഹോക്കിയില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

എഫ് ഐ എച്ച് ലോക റാങ്കിംഗ് 2003 ല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. റാങ്കിംഗ് നിര്‍ണയിക്കുന്ന മാറ്റവും സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനവും പുരുഷ ഹോക്കി ടീമിന് ഗുണമായി. എഫ് ഐ എച്ച് ഹോക്കി പ്രോ ലീഗില്‍ ആദ്യ മൂന്ന് മത്സരത്തിലെയും മികവ്. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ചരിത്രത്തില്‍ ആദ്യമായി നാലാം സ്ഥാനത്ത് എത്തിച്ചു. അതേസമയം ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീന അഞ്ചാം സ്ഥാനത്തേക്ക് വീണു. ലോകചാമ്പ്യന്‍മാരായ ബെല്‍ജിയം ഒന്നാം റാങ്ക് നിലനിര്‍ത്തി. ആസ്ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഹോളണ്ട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ജനുവരിയില്‍ ബെല്‍ജിയം സിഡ്നിയില്‍ വെച്ച് ആസ്ത്രേലിയയെ പരാജയപ്പെടുത്തിയത് ഒന്നാം റാങ്ക് നിര്‍ണയത്തില്‍ നിര്‍ണായകമായി. വനിതാ ഹോക്കി റാങ്കിംഗില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ഹോളണ്ടാണ് ഒന്നാം റാങ്കില്‍. ആസ്ത്രേലിയ, അര്‍ജന്റീന, ജര്‍മനി, ഇംഗ്ലണ്ട് ടോപ് ഫൈവില്‍ ഉള്‍പ്പെടുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">India"s excellent form in the 2020 FIH Hockey Pro League sees them attain their highest placement since the creation of the FIH World Rankings in 2003. <a href="https://twitter.com/hashtag/Rankings?src=hash&ref_src=twsrc^tfw">#Rankings</a> <a href="https://twitter.com/hashtag/FIHProLeague?src=hash&ref_src=twsrc^tfw">#FIHProLeague</a></p>— International Hockey Federation (@FIH_Hockey) <a href="https://twitter.com/FIH_Hockey/status/1234470898687762432?ref_src=twsrc^tfw">March 2, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

2020 ജനുവരി ഒന്ന് മുതല്‍ റാങ്കിംഗ് കണക്കാക്കുന്നത് പുതിയ രീതിയിലാണ്. നേരത്തെ ടൂര്‍ണമെന്റിലെ പ്രകടനത്തിന് അനുസരിച്ചായിരുന്നു റാങ്കിംഗ്. ഇനി മുതല്‍ ഓരോ മത്സരത്തിലെയും പ്രകടനം അടിസ്ഥാനമാക്കിയാകും പോയിന്റ് നിര്‍ണയിക്കുക. കൂടുതല്‍ മത്സരം ജയിക്കുന്ന ടീമായിരിക്കും മുന്നില്‍.

Next Story

Related Stories