TopTop
Begin typing your search above and press return to search.

കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കുന്നതായി ബിസിസിഐ

കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കുന്നതായി ബിസിസിഐ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവെക്കുന്നതായി ബിസിസിഐ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഇന്ന് നടക്കേണ്ട മുംബൈ ഇന്ത്യന്‍സ് - ഹൈദരാബാദ് മത്സരം റദ്ദാക്കി.

ഐപിഎല്‍ ബയോ ബബിളിനുള്ളില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സീസണ്‍ മധ്യത്തില്‍ മത്സരങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമായിരിക്കുകയാണ്.രണ്ട് സ്റ്റാഫുകള്‍ക്കും പരിശീലകനും കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) തങ്ങളുടെ അടുത്ത മത്സരം കളിക്കില്ലെന്ന് ബിസിസിഐയെ അറിയിച്ചു. ഡല്‍ഹിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരം കളിക്കില്ലെന്നാണ് ചെന്നൈ അറിയിച്ചത്.

കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ബോളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തിലാണ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

ഇതുവരെ 29 മത്സരങ്ങളാണ് സീസണില്‍ പൂര്‍ത്തീകരിച്ചത്. ഐ.പി.എല്‍ ബയോ ബബ്?ളിലുള്ള വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു.



Next Story

Related Stories