TopTop
Begin typing your search above and press return to search.

സമ്പത്തിക പ്രതിസന്ധി; ബിഎംഡബ്ല്യു കാര്‍ വില്‍പ്പനക്ക് വെച്ച് ദ്യുതി ചന്ദ്

സമ്പത്തിക പ്രതിസന്ധി; ബിഎംഡബ്ല്യു കാര്‍ വില്‍പ്പനക്ക് വെച്ച് ദ്യുതി ചന്ദ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ പരിശീലനത്തിന് പണം കണ്ടെത്താന്‍ തന്റെ ബിഎംഡബ്ല്യു കാര്‍ ലേലത്തില്‍ വെച്ച് ഇന്ത്യന്‍ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ച ദ്യുതി പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. 2015 ബിഎംഡബ്ല്യു 3 സീരിസ് മോഡല്‍ കാര്‍ 40 ലക്ഷം രൂപയ്ക്കാണ് ദ്യുതി വാങ്ങിയത്. കോവിഡിനെ തുടര്‍ന്ന് എന്റെ പരിശീലനത്തിനായി സ്പോണ്‍സര്‍മാരെ ലഭിക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളെ തുടര്‍ന്നാണ് ഇതെന്നും ദ്യുതി പറഞ്ഞു.

എനിക്ക് ഇപ്പോള്‍ പണത്തിന്റെ ആവശ്യമുണ്ട്. പരിശീലനത്തിനും ഡയറ്റ് നോക്കുന്നതിനും പണം കണ്ടെത്തുന്നതിനാണ് കാര്‍ വില്‍ക്കാന്‍ ആലോചിച്ചത്. ടോക്യോ ഒളിംപിക്സിനായാണ് താനിപ്പോള്‍ പരിശീലനം നടത്തുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതായാണ് അവരും പറയുന്നത്... ഏഷ്യന്‍ ഗെയിംസില്‍ മികവ് കാണിച്ചപ്പോള്‍ ഒറീസ സിഎം നവീന്‍ പാട്നായിക് നല്‍കിയ 3 കോടി രൂപയില്‍ നിന്ന് പണമെടുത്താണ് ബിഎംഡബ്ല്യു കാര്‍ വാങ്ങിയത്. കാര്‍ വാങ്ങിയതിനൊപ്പം ഞാന്‍ വീടും പണിതു. ഒരു ദേശീയ മാധ്യമത്തോട് ദ്യുതി പറഞ്ഞു. 'എനിക്ക് ബിഎംഡബ്ല്യു കൂടാതെ രണ്ടു കാറുകള്‍ കൂടിയുണ്ട്. മൂന്നു കാറിനും പാര്‍ക്കിങ്ങിന് സ്ഥലപരിമിതി എന്നൊരു പ്രശ്‌നം കൂടിയുണ്ട്. അതുകൊണ്ട് ഒന്നു വില്‍ക്കാമെന്ന് തീരുമാനിച്ചു' ദ്യുതി പറഞ്ഞു.

പരിശീലക സംഘത്തിലെ ആളുകള്‍ക്കുള്ള ശമ്പളം സഹിതം ഏതാണ്ട് അഞ്ചു ലക്ഷത്തോളം രൂപയാണ് പ്രതിമാസം പരിശീലന ചെലവെന്ന് ദ്യുതി വെളിപ്പെടുത്തി. ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. കാര്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ഒഡിയ ഭാഷയിലാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 'എന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ട്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്നെ മെസഞ്ചറില്‍ ബന്ധപ്പെടാം' ഇതായിരുന്നു പോസ്റ്റ്. ഇതിനൊപ്പം ബിഎംഡബ്ല്യു കാറിനൊപ്പം നില്‍ക്കുന്ന ചിത്രവും ദ്യുതി പോസ്റ്റ് ചെയ്തിരുന്നു.

Next Story

Related Stories