TopTop
Begin typing your search above and press return to search.

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും; സഞ്ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും; സഞ്ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും 3 മത്സരങ്ങളുള്ള ടി20 പരമ്പരയിലും ശിഖര്‍ ധവാന്‍ ടീമിനെ നയിക്കും. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.എല്ലാ മത്സരങ്ങളും കൊളംബോയിലെ ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയുടെയും മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയുടെയും ഷെഡ്യൂള്‍ ഈ ആഴ്ചയാണ് പുറത്തു വന്നത്. മൂന്ന് ഏകദിനങ്ങള്‍ ജൂലൈ 13, 16, 18 തീയതികളില്‍ നടക്കും. ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 21 നും അടുത്ത രണ്ട് മത്സരങ്ങള്‍ ജൂലൈ 23, 25 തീയതികളിലും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിനുമുള്ള താരങ്ങള്‍ ശ്രീലങ്കന്‍ പരമ്പരയുടെ ഭാഗമാകില്ല.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, രിതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ്-കീപ്പര്‍) യുശ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സകരി. നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോറല്‍, സന്ദീപ് വാരിയര്‍, അര്‍ഷദീപ് സിംഗ്, സായ് കിഷോര്‍, സിമാര്‍ജിത് സിംഗ്


Next Story

Related Stories