TopTop
Begin typing your search above and press return to search.

'കേരളം ചെയ്യുന്നതാണ് ശരി'; കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പത്താന്‍

കേരളം ചെയ്യുന്നതാണ് ശരി; കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പത്താന്‍

കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ കേരളം കാണിച്ച മികച്ച മാതൃകയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. കോവിഡ് പ്രതിരോധനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് എന്ന് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനം ഫലപ്രദമാവുന്നു എന്നാണ് കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനം കേരളമാണെന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ എഴുതി.

<blockquote class="twitter-tweet"> <p lang="en" dir="ltr">Meanwhile <a href="https://twitter.com/hashtag/Kerala?src=hash&ref_src=twsrc^tfw">#Kerala</a> is doing well in the fight against <a href="https://twitter.com/hashtag/COVIDー19?src=hash&ref_src=twsrc^tfw">#COVIDー19</a> Just one positive case in last 24 hours. They must be doing something right... apparently they have done the most number of testing also in the country</p>— Irfan Pathan (@IrfanPathan) <a href="https://twitter.com/IrfanPathan/status/1250712312727474176?ref_src=twsrc^tfw">April 16, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

കോവിഡ് പ്രതിരോധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കേരളം കാണിച്ച മികവിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശംസ ലഭിച്ചതിന് പിന്നാലെയാണ് ഇര്‍ഫാന്‍ പത്താന്നും അഭിനന്ദനവുമായി എത്തിയത്. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വഡോദരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി പത്താന്‍ സഹോദരങ്ങള്‍ എത്തിയിരുന്നു.


Next Story

Related Stories