TopTop
Begin typing your search above and press return to search.

മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

രാജ്യാന്തര ബോഡിബില്‍ഡറും ഭാരത് ശ്രീ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത മരണം. നാല് ദിവസത്തോളം ഓക്‌സിജന്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷിന് സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.

നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ജഗദീഷിന്റെ അപ്രതീക്ഷിത വിയോഗം കായികലോകത്തെയാകെ ഞെട്ടിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിങ്ങിന് തീരാനഷ്ടമാണെന്ന് സുഹൃത്തും പേഴ്സണല്‍ ട്രെയ്നറുമായ രാഹുല്‍ ടര്‍ഫേ പറഞ്ഞു. വിനയസ്വഭാവമുള്ള ജഗദീഷിനെ എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു. സീനിയര്‍ ബോഡിബില്‍ഡിങ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ വലുതാണ്. അവന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories