TopTop
Begin typing your search above and press return to search.

'ടി20 ലോകകപ്പിന് പകരം ഐപിഎല്‍ നടന്നാല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും'; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്‍സമാം

ടി20 ലോകകപ്പിന് പകരം ഐപിഎല്‍ നടന്നാല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്‍സമാം

ടി20 ലോകകപ്പ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടിനിടെ മുന്നറിയിപ്പുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ ലോകകപ്പ് മാറ്റിവെച്ചാല്‍ ചോദ്യം ഉന്നയിക്കുമെന്നാണ് ഇന്‍സമാം പറഞ്ഞത്.

ഐപിഎലും ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരകള്‍ ഉള്ളതിനാലും ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യക്ക് ഐസിസിയില്‍ സ്വാധീനമുള്ളതിനാലും ലോകകപ്പ് നടത്താന്‍ ഓസിസ് എതിര്‍പ്പറിയിച്ചാല്‍ ടൂര്‍ണമെന്റ് മാറ്റിവെക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ ലോകകപ്പിന്റെ സമയത്ത് ഐപിഎല്‍ ടൂര്‍ണമെന്റ് നടന്നാല്‍ ചോദ്യം ഉയരുക സ്വാഭാവികമാണ് ഇന്‍സമാം പറഞ്ഞു. എട്ട് ടീമുകളുള്ള ഒരു ടൂര്‍ണമെന്റ് ഇന്ത്യന്‍ ബോര്‍ഡിന് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് സമാനമായ ഒരു പരിപാടി നടത്താന്‍ കഴിയാത്തത്?' ഇന്‍സമാം പറഞ്ഞു.

സപ്തംബറില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെക്കാനുള്ള ആലോചനയ്‌ക്കെതിരെയും മുന്‍ പാക് ക്യാപ്റ്റന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഏഷ്യാ കപ്പ് ക്രിക്കറ്റ് മറ്റൊരു ടൂര്‍ണമെന്റിനായി മാറ്റിവെക്കാന്‍ ആലോചനയുണ്ടെന്ന കാര്യവും അറിയുന്നു. ഐസിസി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉള്‍പ്പെടെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ഒരുമിച്ച് ഇരുന്ന് വിഷയത്തില്‍ സംസാരിക്കണമന്നും സ്വകാര്യ ടൂര്‍ണമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനെ എതിര്‍ക്കണമെന്നും ഇന്‍സമാം വ്യക്തമാക്കി.

ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാര്‍ച്ച് 29 ന് ആരംഭിക്കാനിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം കാരണം ഏപ്രില്‍ 15 ലേക്ക് മാറ്റേണ്ടിവന്നു. ഏപ്രില്‍ മൂന്നാം വാരത്തില്‍ ബിസിസിഐ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് മുതല്‍ ഒരു തരത്തിലുള്ള മത്സര ക്രിക്കറ്റും സംഘടിപ്പിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല.

ഓസ്ട്രേലിയയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. രാജ്യം അവസാനമായി മാര്‍ച്ചിലണ് ഒരു അന്താരാഷ്ട്ര മത്സരം നടത്തിയത്. ബിസിസിഐയെപ്പോലെ, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കും ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പദ്ധതികളൊന്നുമില്ല, കൂടാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ടൂര്‍ണമെന്റിന് വേദിയാകാന്‍ കഴിയുമോ എന്ന സംശയമുണ്ട്. ടി 20 ലോകകപ്പ് മാറ്റിവച്ചാല്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്‍ കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Next Story

Related Stories