TopTop
Begin typing your search above and press return to search.

ആരവമില്ലാത്ത മൈതാനങ്ങൾ, ആവേശത്തോടെ ക്രിക്കറ്റ് പ്രേമികൾ, കോവിഡ് കാലത്തെ ഐപിഎൽ 'ക്ലാസിക്കോ' മുംബൈ- ചെന്നൈ മൽസരം ഇന്ന്, ദുബായിലെ പിച്ചിൽ റൺവേട്ട കുറയുമെന്ന് വിദഗ്ദർ

ആരവമില്ലാത്ത മൈതാനങ്ങൾ, ആവേശത്തോടെ ക്രിക്കറ്റ് പ്രേമികൾ, കോവിഡ് കാലത്തെ ഐപിഎൽ ക്ലാസിക്കോ മുംബൈ-  ചെന്നൈ മൽസരം ഇന്ന്, ദുബായിലെ പിച്ചിൽ റൺവേട്ട കുറയുമെന്ന് വിദഗ്ദർ

2008 ഏപ്രില്‍ 18 ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഒരു സായാഹ്നം, ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന്റെ ആദ്യ സീസണിന്റെ ആദ്യ പന്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന നിമിഷം. ഒരു ഇന്ത്യന്‍ ആരാധകനെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ക്രിക്കറ്റ് ഭ്രാന്ത് തന്നെ ആയിരുന്നു അത്. അന്ന് നേരിട്ട 73 പന്തുകളില്‍ നിന്ന് 158 റണ്‍സാണ് ബ്രണ്ടന്‍ മക്കല്ലമെന്ന ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്‍ ആരാധകരുടെ മുന്നില്‍ കാഴ്ചവെച്ചെത്. അവിടെ നിന്ന് തുടങ്ങിയതാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോടുള്ള ആരാധകരുടെ ആവേശം. ഏകദേശം മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്റ്‌കൊണ്ടും പന്ത്‌കൊണ്ടും ഫീല്‍ഡിലും താരങ്ങള്‍ കഴിവ് തെളിയിച്ച ഈ ടൂര്‍ണമെന്റ് ലോകത്തിലെ ഏറ്റവും വലിയ പണകൊഴുപ്പിന്റെ പൂരമായും അറിയപ്പെട്ടു.

പന്ത്രണ്ട് വര്‍ഷവും റെക്കോര്‍ഡ് ഭേദിച്ച ബിസിനസ്സ് ഇടപാടുകളും പിന്നീട് നിരവധി വിവാദങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലഗില്‍ (ഐപിഎല്‍) നടന്നുവെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശത്തിന്റെ പൂരം സമ്മാനിക്കുകയെന്ന വാഗ്ദാനം ബിസിഐ പാലിച്ചു. ലോകം ആവശ്യപ്പെടുന്ന കാത്തിരിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്, കളിക്കാര്‍, ബോര്‍ഡുകള്‍, സ്‌പോണ്‍സര്‍മാര്‍, പ്രക്ഷേപകര്‍, ഇടനിലക്കാര്‍, ആരാധകര്‍ തുടങ്ങി നിരവധി ഘടകങ്ങള്‍, എല്ലാവരും ഐപിഎല്ലില്‍ ഗുണഭോക്തക്കളാണ്.

ഇന്ന് ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ ആരംഭിക്കുമ്പോള്‍ ബിസിസിഐ സംബന്ധിച്ച് പ്രതിസന്ധികളെ അതിജീവിച്ച് നടത്തുന്ന സീസണാണിത്. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നടത്തേണ്ടിയരുന്ന ടൂര്‍ണമെന്റാണ് ആറു മാസങ്ങക്ക് ഇപ്പുറം യുഎഇയില്‍ അരങ്ങേറുന്നത്. ഇതിനിടയ്ക്ക് ടിന്റി- 20 ലോകകപ്പ് നടക്കേണ്ടതുള്ളത് കൊണ്ട് ഒരു ഘട്ടത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്നും കരുതിയ സാഹചര്യം. പിന്നീട് ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായപ്പോള്‍ ഐപിഎല്‍ വേദി സംബന്ധിച്ചുണ്ടായ പ്രതിസന്ധി, ശ്രീലങ്കയോ ന്യൂസിലന്‍ഡോ യുഎഇയോ വേദി സംബന്ധിച്ചുള്ള ചര്‍ച്ച. ടൂര്‍ണമെന്റ് നടന്നില്ലെങ്കിലോ ബിസിസിഐ സംബന്ധിച്ച് വലിയ സാമ്പത്തിക നഷ്ടവും, ഇതിനെല്ലാം പുറമെയാണ് ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറെ ഒഴിവാക്കേണ്ട സാഹചര്യവും ഉണ്ടായത്. ഇങ്ങനെ വെല്ലുവിളികള്‍ നിറഞ്ഞ അധ്യായങ്ങള്‍ക്കൊടുവിലാണ് അബുദാബിയില്‍ ഐപിഎല്ലിന്റെ ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ചെന്നൈ സൂപ്പര്‍കിംഗ്‌സും - മുംബൈ ഇന്ത്യന്‍ സും തമ്മിലാണ് മത്സരം.

ഐപിഎല്‍ ക്ലാസിക്കോ മത്സരം

ഐപിഎഎല്‍ ക്ലാസിക്കോ മത്സരമെന്നാണ് മുംബൈ-ചെന്നൈ മത്സരത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ സീസണിലെ കണക്ക് തീര്‍ക്കാനാണ് ധോണിയുടെ നായകത്വത്തിലുള്ള ചെന്നൈ ഇറങ്ങുന്നത്. മറുവശത്ത് ബോളിങ് നിരയും ബാറ്റിങ് നിരയും കൂടുതല്‍ താരസമ്പന്നമാക്കിയാണ് രോഹിത് ശര്‍മയുടെ മുംബൈയുടെ വരവ്. ഐപിഎലിലും ചാംപ്യന്‍സ് ലീഗ് ട്വന്റി20യിലുമായി 30 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 18 തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു. എന്നാല്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി യുഎഇയില്‍ ബാറ്റസ്മാന്‍മാര്‍ക്കല്ല മറിച്ച് ഇവിടെ ബൗളര്‍മാര്‍ക്കാണ് സാഹചര്യങ്ങള്‍ അനുകൂലമായിട്ടുള്ളത്. സ്പിന്‍ ബോളര്‍മാരുടെ പറുദീസയായ യുഎഇയില്‍ മത്സരത്തിന്റെ ഗതി തീരുമാനിക്കുന്നത് സ്പിന്നര്‍മാരായിരിക്കും. ഇമ്രാന്‍ താഹിര്‍, മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ, പിയൂഷ് ചൗള തുടങ്ങിയ മികച്ച സ്പിന്നര്‍മാരാണു ചെന്നൈയ്ക്കുള്ളത്. എന്നാല്‍ ജോഷ് ഹെയ്‌സല്‍വുഡ്, ലുന്‍ഗി എന്‍ഗിഡി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ പിടിച്ചുനില്‍ക്കാന്‍ കെല്‍പുള്ള പേസ് ബോളര്‍മാര്‍ ഇല്ലാത്തത് ചെന്നൈ ബോളിങ് നിരയെ പ്രതിരോധത്തിലാക്കും. മുംബൈയെ സംബന്ധിച്ച് സ്പിന്‍ നിരയില്‍ രാഹുല്‍ ചഹറിനായിരിക്കും മുന്‍ഗണന, ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോള്‍ട്ടും ജയിംസ് പാറ്റിന്‍സണും നേഥന്‍ കൂള്‍ട്ടര്‍നൈലും അടങ്ങുന്ന പേസ് നിരയുണ്ടെങ്കിലും ലസിത് മലിംഗയുടെ പിന്‍മാറ്റം മുംബൈയ്ക്ക് തിരിച്ചടി തന്നെയാണ്.

കാണികളില്ലാത്ത മത്സരം എന്നതാണ് ഇത്തവണ ഐപിഎല്ലിനെ വ്യത്യസ്തമാക്കുന്നത്. ആളും ആരവും ഇല്ലാതെ ഇത്തവണത്തെ ഐപിഎല്ലില്‍ താരങ്ങളുടെ പ്രകടനത്തെയും ബധിച്ചേക്കാം. തിങ്ങിനിറഞ്ഞ ഗാലറികളില്‍ കാണികളില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനം താരങ്ങള്‍ക്ക് ഉര്‍ജ്ജം തന്നെ ആയിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രദ്ധിക്കേണ്ട പ്രധാ കാര്യമെന്നത് ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇടയുണ്ടെന്നതാണ്. കുറഞ്ഞ സ്‌കോറുകളുടെ ലീഗ് ആകാനാണു സാധ്യത. 17 പന്തുകള്‍ക്കിടെ ഒരു സിക്‌സ് എന്നതാണു ഇന്ത്യയിലെ പതിവ്. അബുദാബിയില്‍ 49 പന്തില്‍ ഒരു സിക്‌സ് എന്നതാണു സമീപകാല അനുപാതം. യുഎഇയിലെ പിച്ചുകളില്‍ റിസ്റ്റ് സ്പിന്നര്‍മാരും ഫിംഗര്‍ സ്പിന്നര്‍മാരും ആധിപത്യം നേടുമെന്നാണു പ്രതീക്ഷ. സ്ലോ വിക്കറ്റില്‍ സിംഗിളും ഡബിളുകളും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാകും. പേസും സ്പിന്നും ഒരുപോലെ ശ്രദ്ധ നേടുന്ന ലീഗാകുമിത്. ഇടംകയ്യന്‍ ബോളര്‍മാര്‍ ഏറെ തിളങ്ങാന്‍ സാധ്യത. കോവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ അരങ്ങേറുമ്പോള്‍ ഇത്തവണ സുരേഷ് റെയ്‌ന, യുവ്രാജ് സിങ്, ലസിത് മലിംഗ, ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവരുടെ അഭാവം പ്രകടമാകും.

മുംബൈ ഇന്ത്യന്‍സ് Vs ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമംഗങ്ങള്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, അനുക്കുല്‍ റോയ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ധവാല്‍ കുല്‍ക്കര്‍ണി, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട് , മൊഹ്സിന്‍ ഖാന്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, ദിഗ്വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വന്ത് റായ്, സൗരഭ് തിവാരി, ജെയിംസ് പാറ്റിന്‍സണ്‍, ആദിത്യ താരെ, മിച്ചല്‍ മക്ലേനഗന്‍, ക്രിസ് ലിന്‍, ജയന്ത് യാദവ്, അന്‍മോള്‍പ്രീത് സിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: എം എസ് ധോണി (സി / വിക്കറ്റ് കീപ്പര്‍), ഷെയ്ന്‍ വാട്‌സണ്‍, അംബതി റായുഡു, ഫാഫ് ഡു പ്ലെസിസ്, രുതുരാജ് ഗെയ്ക്വാഡ്, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, പീയൂഷ് ചൗള, മിച്ചല്‍ സാന്റ്നര്‍, സാം കുറാന്‍, രവിശ്രീശേവന്‍ കെ എം ആസിഫ്, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍, മുരളി വിജയ്, കരണ്‍ ശര്‍മ, ജോഷ് ഹാസല്‍വുഡ്, ലുങ്കി എന്‍ജിഡി, മോനു കുമാര്‍


Next Story

Related Stories