ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐപിഎല്‍) പതിമൂന്നാം പതിപ്പിന് ഏഴ് ദിനങ്ങളുടെ അകലം മാത്രമാണുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ കാണികളുടെ ആരവങ്ങളില്ലാതെ മത്സരങ്ങള്‍ നടക്കുമ്പോള്‍ കളിക്കാരെയും ടീമുകളെയും സംബന്ധിച്ച് അപ്രതീക്ഷിത വേദി മാറ്റം തിരിച്ചടിയാണ്. ഐപിഎല്‍ താരലേലത്തിന്റെ സമയത്ത് ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെയാകുമെന്ന കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് സീസണ് യുഎഇയില്‍ നടക്കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകും യുഎഇയിലെ പിച്ചുകളെന്നതാണ് ഇവിടെ ടീമുകള്‍ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ പിച്ചുകള്‍ ബാറ്റിംഗ് പറുദീസകള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ യുഎഇയില്‍ സാഹചര്യങ്ങള്‍ തീര്‍ത്തും വിപരീതമാണ്. വേഗത കുറഞ്ഞ പിച്ചുകളാണ്, ടേണും ഗ്രിപ്പും നല്‍കും ഇവ. മാത്രമല്ല ബാറ്റിംഗ് അത്ര അനുകൂലമല്ലാത്തവയുമാണ്. യുഎഇയിലെ വ്യത്യസ്ത സാഹചര്യങ്ങളും കൂടിയാകുമ്പോള്‍ ലേലത്തില്‍ വിളിച്ചെടുത്ത താരങ്ങളെ ഇതെല്ലാം എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് പോലും ഐപിഎല്‍ പരീക്ഷണത്തിന് ഇറങ്ങുമ്പോള്‍ രണ്ട് സ്പിന്നര്‍മാര്‍ മാത്രമേയുള്ളൂ, ഇത് അവരുടെ ചരിത്രത്തില്‍ ആദ്യമായി ബാക്ക്-ടു-ബാക്ക് കിരീടങ്ങള്‍ നേടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഇത് ഒരു വലിയ പോരായ്മയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി, മികച്ച സ്പിന്‍ ആക്രമണമുള്ള 3 ടീമുകള്‍ ആരൊക്കെയെന്ന് നോക്കാം.
സണ്‍റൈസേഴ്സ് ഹൈദരബാദ്
ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ആറ് സ്പിന്‍ ബൗളിംഗ് ഒപ്ഷനുകളാണുള്ളത്. അതില്‍ റാഷിദ് ഖാന്, മുഹമ്മദ് നബി, ഫാബിയന്‍ അലന് എന്നിവരില്‍ വിശ്വസനീയമായ മൂന്ന് വിദേശ താരങ്ങള്‍ ഉണ്ട്. സണ്‍റൈസേഴ്സിന്റെ ആദ്യ ചോയ്സ് പ്ലേയിംഗ് ഇലവനില്‍ വെസ്റ്റ് ഇന്‍ഡ്യന്‍ ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലന് ഇടം പിടിക്കാന്‍ സാധ്യതയില്ലെങ്കിലും നബിയും റാഷിദും ഡേവിഡ് വാര്‍ണറുടെ പ്രധാന ഘടകങ്ങളായിരിക്കും.കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇരുവരും തിളക്കമാര്‍ന്ന ഫോമിലായിരുന്നു.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ അഭിഷേക് ശര്‍മ, സഞ്ജയ് യാദവ് എന്നിവരുടെ സാനിധ്യവും ടീമിന് കരുത്താണ്. മൂന്ന് ബാറ്റിംഗ് ഓള്‍റൗ ണ്ടര്മാരായ അബ്ദുള്‍ സമദ്, സന്ദീപ് ഭവനക, വിരാട് സിംഗ് എന്നിവരും ലഭ്യമാണ്. സമദിന്റെ പ്രത്യേകിച്ച് ഹാന്‍ഡി ലെഗ് സ്പിന്നിനും വളരെ ഉയര്‍ന്ന റേറ്റിംഗാണ്, കൂടാതെ ഐപിഎല്‍ 2020 ല്‍ ഒരു മികച്ച പ്രകടനം തന്നെ താരത്തില്‍ നിന്ന് പ്രതീക്ഷിക്കാം.ഒപ്ഷനുകള്‍: റാഷിദ് ഖാന്, മുഹമ്മദ് നബി, ഷഹബാസ് നദീം, അഭിഷേക് ശര്‍മ്മ, ഫാബിയന്‍ അലന്. പാര്‍ട്ട് ടൈം ഒപ്ഷനുകള്‍: അബ്ദുള്‍ സമദ്, സന്ദീപ് ഭവനക, വിരാട് സിംഗ്, സഞ്ജയ് യാദവ്
ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപിറ്റല്‍സിന്റെ സ്പിന്‍ കരുത്തെന്ന് പറയുന്നത് അമിത് മിശ്ര തന്നെയാണ്. ക്യാപിറ്റല്‍സിനെ സംബന്ധിച്ചിടത്തോളം സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ പക്കലുള്ളത്രയും സ്പിന്‍ ഒപ്ഷനുകള്‍ ഇല്ലെങ്കിലും മൂന്ന് ഇന്ത്യന്‍ സ്പിന്നര്‍മാരാണ് അവര്‍ക്കുള്ളത്. ഹൈദരബാദിനെ അപേക്ഷിച്ച് സ്പിന്‍ ഒപ്ഷനുകള്‍ കുറവാണെങ്കിലും മൂവരും മികച്ച സ്പിന്നര്‍മാര്‍ തന്നെയാണ്.
കിംഗ്സ് ഇലവന് പഞ്ചാബില്‍ നിന്ന് രവിചന്ദ്രന്‍ അശ്വിനെ സ്വന്തമാക്കിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറെ സ്വന്തം തട്ടകത്തിലേക്ക് എത്തിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞു. ലെഗ് സ്പിന്നര്‍ അമിത് മിശ്ര എല്ലായ്പ്പോഴും ഒരു വിക്കറ്റ് എടുക്കുന്ന ഒപ്ഷനാണ്, അതേസമയം റണ്‍സിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള അക്സര്‍ പട്ടേലിന്റെ കഴിവ് അദ്ദേഹത്തെ മികച്ച സ്പിന്നറാക്കുന്നു. അതുകൊണ്ട് തന്നെ മൂവരും ഉള്‍പ്പെടുന്ന ഈ സ്പിന്‍നിര യുഎഇയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. മത്സരങ്ങളില്‍ മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറക്കുന്നതിനൊപ്പം വിക്കറ്റ് വീഴ്ത്തുന്നതിലും ഡല്‍ഹിയില്‍ ഇവര്‍ നിര്‍ണായകമാകും. ഫിംഗര്‍-സ്പിന്നര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ ബൗളിംഗ് മികവുള്ളത് ഡിസിയുടെ ബൗളിംഗ് ആക്രമണത്തിന് കൂടുതല്‍ കരുത്താകുന്നു. സ്പിന്‍ ഒപ്ഷനുകള്‍: രവിചന്ദ്രന്‍ അശ്വിന്, അമിത് മിശ്ര, അക്സര്‍ പട്ടേല്‍, സന്ദീപ് ലാമിചെയ്ന്‍, ലളിത് യാദവ്
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ചെന്നൈയെ സംബന്ധിച്ചിടത്തോളം ഇത്തവണ ധോണിക്ക് ഒരു മുഴുവന്‍ സമയ സ്പിന്നര്‍ ഉണ്ടാകില്ല. അതേസമയം സുരേഷ് റെയ്ന, ഹര്ഭജന് സിംഗ് എന്നിവരെ പിന്‍വലിച്ചിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇത്തവണ മറ്റ് ടീമുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച സ്പിന്‍ ആക്രമണമുണ്ട്. 3 ലെഗ് സ്പിന്നര്‍മാരും 3 ലെഫ്റ്റ് ആം സ്പിന്നര്‍മാരെയും ധോണിക്ക് പരീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം 26 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ് നേടിയ ഇമ്രാന് താഹിറിനെ കൂടാതെ, ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ മറ്റൊരു ലെഗ് സ്പിന്നര്‍ പീയൂഷ് ചൗളയും ചെന്നൈ നിരയിലെത്തിയിട്ടുണ്ട്. മിച്ചല്‍ സാന്റ്നര്‍, കര്ണ് ശര്‍മ, ആര് സായ് കിഷോര്‍ എന്നിവരാണ് ബെഞ്ചില്‍ മികച്ച ഓപ്ഷനുകള്‍. രവീന്ദ്ര ജഡേജ നിര്‍ണായക ഘട്ടങ്ങളില്‍ സഹായത്തിനെത്തും എന്നതും ഉറപ്പാണ്. ഒരുപക്ഷേ ഐഎസ്എല്ലില്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ലാത്ത പാര്‍ട്ട് ടൈമര്‍ കേദാര്‍ ജാദവ് ആയിരിക്കും സിഎസ്കെയില്‍ നിര്‍ണായകമായേക്കാവുന്ന മറ്റൊരു താരം.
പ്രത്യേകിച്ച് ഫെഫ്റ്റ് ഹാന്‍ഡ് ബാറ്റ്സ്മാന്മാര്ക്ക് കന്നത്ത വെല്ലുവിളി ഉയര്‍ത്താന്‍ താരത്തിന് കഴിഞ്ഞേക്കും. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ബിഗ് ക്യാപ്റ്റന്‍ എംഎസ് ധോണി ചെന്നൈക്കായി വിക്കറ്റിന് പിന്നില്‍ സ്പിന്‍ നിരയ്ക്ക് തന്ത്രങ്ങള്‍ മെനയാന്‍ ഒപ്പമുള്ളപ്പോള്‍ സിഎസ്കെ യുഎഇയില്‍ പൂര്‍ണ ആത്മവിശ്വാസത്തില്‍ ഇറങ്ങും. ഒപ്ഷനുകള്‍: ഇമ്രാന് താഹിര്‍, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ, പീയൂഷ് ചൗള, മിച്ചല്‍ സാന്റ്നര്‍, ആര് സായ് കിഷോര്‍, പാര്‍ട്ട് ടൈം ഓപ്ഷന്: കേദാര്‍ ജാദവ്