TopTop
Begin typing your search above and press return to search.

നൂറടിച്ച് ധവാന്‍, അവസാന ഓവറില്‍ തകര്‍ത്തടിച്ച് അക്സര്‍ പട്ടേല്‍; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

നൂറടിച്ച് ധവാന്‍, അവസാന ഓവറില്‍ തകര്‍ത്തടിച്ച് അക്സര്‍ പട്ടേല്‍; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയ ലക്ഷ്യം 19.5 ഓവറില്‍ അഞ്ച് വിക്കറ്റിന് ഡല്‍ഹി മറികടന്നു. 58 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ ഇന്നിംഗ്‌സും അവസാന ഓവറില്‍ തകര്‍ത്തടിച്ച അക്സര്‍ പട്ടേലിന്റെ ഇന്നിംഗ്‌സുമാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ പിഴച്ചു. ഇന്നിംഗസിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ പൃഥ്വി ഷാ(0)യെ നഷ്ടമായി. ദീപക് ചഹറിനായിരുന്നു വിക്കറ്റ്. പിന്നാലെ അഞ്ചാമത്തെ ഓവറില്‍ 10 പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത രഹാനെയും മടക്കി ചഹര്‍ തന്നെ ഡല്‍ഹിക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീട് ധവാന്‍ - അയ്യര്‍ സംഖ്യം തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 23 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ അയ്യരെ ബ്രാവോ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ സ്‌റ്റോയിനിസുമായി ചേര്‍ന്ന് ധവാന്‍ സ്‌കോറിംഗ് വേഗം കൂട്ടി. 14 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സ്‌റ്റോയിനിസിനെ പുറത്താക്കി താക്കൂര്‍ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. മറുവശത്ത് മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ധവാനില്‍ തന്നെ ആയിരുന്നു ഡല്‍ഹിയുടെ പ്രതീക്ഷ. പല തവണ ധവാന്റെ ക്യാച്ച് നിലത്തിട്ട ചെന്നൈക്ക് തിരിച്ചടിയായി 58 പന്തില്‍ നിന്ന് സെഞ്ചുറിയോടെ(101)റണ്‍സ് നേടിയ ധവാന്‍ ഒടുവില്‍ ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി. 14 ഫോറും ഒരു സിക്‌സുമാണ് ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. അവസാന ഓവറില്‍ ജയിക്കന്‍ 17 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ജഡേജയാണ് ബോളെറിയാന്‍ വന്നത്. ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത് ധവാന്‍ ബൗളേഴ്‌സ് എന്‍ഡിലെത്തിയപ്പോള്‍ മറുവശത്ത് അക്‌സര്‍ പട്ടേല്‍, ഡല്‍ഹി പരാജയം മനസില്‍ കണ്ടു. എന്നാല്‍ ഒരു ഡബിളും മൂന്ന് സിക്‌സും അടിച്ച് അക്സര്‍ പട്ടേല്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. അഞ്ച് പന്തില്‍ നിന്ന് 21 റണ്‍സാണ് അക്സര്‍ നേടിയത്.

നേരത്തെ ഫാഫ് ഡൂപ്ലെസിയും അംബാട്ടി റായുഡുവിന്റെയും അവസാന ഓവറില്‍ തകര്‍ത്തടിച്ച ജഡേജയുടെയും ഇന്നിംഗ്‌സുകളാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 58 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റായുഡു 45 റണ്‍സുമായി തിളങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ 13 പന്തില്‍ 33 റണ്‍സടിച്ച രവീന്ദ്ര ജഡേജയാണ് ചെന്നൈ സ്‌കോര്‍ 179ല്‍ എത്തിച്ചത്.

ഇന്നിംഗ്‌സ് തുടക്കത്തിലെ തകര്‍ച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. അക്കൗണ്ട് തുറക്കാനാകാതെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാം കറനെയാണ് ചെന്നൈക്ക് നഷ്ടമായത്. ശേഷം ക്രീസില്‍ ഒന്നിച്ച ഫാഫ് ഡുപ്ലെസി - ഷെയ്ന്‍ വാട്ട്സണ്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത വാട്ട്സണെ പുറത്താക്കി നോര്‍ജെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി 47 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളില്‍ നിന്നാണ് റബാദയുടെ നേട്ടം. ഡുപ്ലെസി പുറത്തായ ശേഷം അഞ്ചാം വിക്കറ്റില്‍ തകര്‍ത്തടിച്ച റായുഡു - ജഡേജ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്സും ഒരു ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്സറുകളടക്കം 33 റണ്‍സെടുത്തു. ധോണി മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.


Next Story

Related Stories