TopTop
Begin typing your search above and press return to search.

പൃഥ്വി ഷാ തിളങ്ങി; ഡല്‍ഹിയോടും തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

പൃഥ്വി ഷാ തിളങ്ങി; ഡല്‍ഹിയോടും തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ചെന്നൈ 44 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. സ്‌കോര്‍ 23 ല്‍ നില്‍ക്കെ ഷെയ്ന്‍ വാട്‌സണ്‍(14)നെയാണ് ആദ്യം നഷ്ടമായത്. തൊട്ടു പുറകെ സ്‌കോര്‍ 34 ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റും വീണു. പത്ത് റണ്‍സെടുത്ത മുരളി വിജയിയും പുറത്തായി. 43 റണ്‍സെടുത്ത ഫാഫ് ഷ്യൂപ്ലസിസ് ആണ് അല്‍പമെങ്കിലും പിടിച്ച് നിന്നത്. പിന്നീട് 44-3,98-4, 113-5, 130-5 എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി. റിതുരാജ്(5),യാദവ്(26),ഡ്യൂപ്ലസിസ്, ധോണി(15),ജഡേജ(12) എന്നിവരാണ് പുറത്തായത്. ഡല്‍ഹി നിരയില്‍ റബാഡ മൂന്നും, അന്റിച്ച് രണ്ട്, അക്‌സര്‍ പട്ടേല്‍ 1 എന്നിങ്ങനെ വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അര്‍ധ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെ മികവിലാണ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തത്. 35 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ഷാ 43 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 64 റണ്‍സെടുത്തു. ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 94 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത്. 27 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 35 റണ്‍സെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ - ഋഷഭ് പന്ത് കൂട്ടുകെട്ട് ഡല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 58 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 22 പന്തില്‍ 26 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ധോണി മികച്ച ഡൈവിങ് ക്യാച്ചിലൂടെ ധോനി പുറത്താക്കുകയായിരുന്നു. 25 പന്തില്‍ 37 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്താകാതെ നിന്നു. ചെന്നെയ്ക്കായി പിയൂഷ് ചൗള രണ്ടും, സാം കറണ്‍ ഒരു വിക്കറ്റും നേടി.





Next Story

Related Stories