TopTop
Begin typing your search above and press return to search.

ഐപിഎല്‍ ചൈനീസ് കമ്പനി വിവോ തന്നെ സ്‌പോണ്‍സര്‍ ചെയ്യും, മൽസരം യു എ ഇയിൽ

ഐപിഎല്‍ ചൈനീസ് കമ്പനി വിവോ തന്നെ സ്‌പോണ്‍സര്‍ ചെയ്യും, മൽസരം യു എ ഇയിൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) വിദേശത്തു നടത്താന്‍ സര്‍ക്കാര്‍ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടക്കുന്ന ഐപിഎലില്‍ പ്രധാന സ്‌പോണ്‍സറായി ചൈനീസ് കമ്പനിയായ വിവോ തുടരും. കഴിഞ്ഞ ദിവസം നടന്ന ഗവേര്‍ണിംഗ് കൗണ്‍സില്‍ മീറ്റിങ്ങിലാണ് വിവോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രധാന സ്‌പോണ്‍സറായി തുടരുന്ന കാര്യം ബിസിസിഐ അറിയിച്ചത്. നേരത്തെ ഗല്‍വാന്‍ വാലിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ തുടരുന്നുത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും പ്രധാന സ്‌പോണ്‍ണസറായ വിവോയെ ഒഴിവാക്കിയേക്കുമെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിയമോപദേശം ലഭിച്ചതോടെ വിവോയെ സ്‌പോണറായി നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

13ാം സീസണ്‍ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാവും നടക്കുക. രാവിലെ 7.30 മുതലാവും മത്സരം ആരംഭിക്കുക. ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കാത്ത ആദ്യ ഐപിഎല്‍ സീസണാവും ഇത്. യുഎഇ യിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഒരു ടീമില്‍ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കും. പകല്‍ മത്സരം ഉച്ചക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഫ്രാഞ്ചൈസികളുമായി ഇന്ന് യോഗം ചേരും.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴി തെളിഞ്ഞത്. ഈ സീസണ്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.


Next Story

Related Stories