TopTop
Begin typing your search above and press return to search.

ധോണി തിരിച്ചെത്തുന്നു; ആരാധകര്‍ ചെപ്പോക്കിലേക്ക് ഒഴുകിയെത്തുമോ?

ധോണി തിരിച്ചെത്തുന്നു; ആരാധകര്‍ ചെപ്പോക്കിലേക്ക് ഒഴുകിയെത്തുമോ?

ഒരിടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്‍ സീസണിന് മുന്നോടിയായി എം എസ് ധോണിയുടെ പരിശീലനം അടുത്ത മാസം രണ്ടിന് തുടങ്ങും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സഹതാരങ്ങള്‍ക്കൊപ്പമാകും ധോണിയുടെ പരിശീലനമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ എസ് വിശ്വനാഥന്‍ അറിയിച്ചു. ധോണി പങ്കെടുക്കുന്ന പരിശീലന സെഷന്‍ കാണുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ ആരാധകര്‍ ചെപ്പോക്കിലേക്ക് ഒഴുകിയെത്തിയിരുന്നു.

ധോണിക്കൊപ്പം സുരേഷ് റെയ്നയും അമ്പാട്ടി റായുഡുവും പരിശീലനത്തിനുണ്ടാവും. എന്നാല്‍, മാര്‍ച്ച് 19 മുതല്‍ മാത്രമാണ് ചെന്നൈയുടെ മുഴുവന്‍ താരങ്ങളും പരിശീലനത്തിനെത്തുക. 38-കാരാനായ ധോണി കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ കളിച്ച ശേഷം പിന്നീട് താരം കളത്തിലിറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ധോണിയുടെ ഐപിഎലിലെ പ്രകടനം ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. രാജ്യാന്തര താരമെന്ന നിലയില്‍ ധോണിയുടെ അവസാന ഐപിഎല്ലാകുമെന്ന അഭ്യൂഹം ശക്തമാണ്. ഐപിഎല്ലിലെ എം എസ് ധോണിയുടെ പ്രകടനം താരത്തിന്റെ ഭാവി സംബന്ധിച്ച് നിര്‍ണായകമായേക്കും. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിനോട് ഇതുവരെ വിടപറഞ്ഞിട്ടില്ല. മാര്‍ച്ച് 29ന് മുംബൈ ഇന്ത്യന്‍സും സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് സീസണിലെ ഉദ്ഘാടന മത്സരം.

Next Story

Related Stories