TopTop
Begin typing your search above and press return to search.

ഡിആര്‍എസ് പോയിട്ട് ധോണി അപ്പീല്‍ പോലും ചെയ്തില്ല; പൃഥ്വി ഷാ ആ പന്തില്‍ ഔട്ടായിരുന്നു

ഡിആര്‍എസ് പോയിട്ട് ധോണി അപ്പീല്‍ പോലും ചെയ്തില്ല; പൃഥ്വി ഷാ ആ പന്തില്‍ ഔട്ടായിരുന്നു

ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹിക്കെതിരെ ചെന്നൈക്ക് 44 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പൃഥ്വി ഷായുടെ ബാറ്റിങ് ആണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 175 എന്ന വന്‍ സ്‌കോറിലെത്തിച്ചത്. എന്നാല്‍ ഇന്നിങ്സില്‍ നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ പൃഥ്വി ഷാ പുറത്തായിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ രണ്ടാമത്തെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് ധോണിയുടെ കൈകളിലേക്ക് എത്തി. എന്നാല്‍ ധോണി ഉള്‍പ്പെടെ ചെന്നൈ താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല. പന്തെറിഞ്ഞ ശേഷം ചഹറിന്റെ മുഖത്ത് സംശയമുണ്ടായെങ്കിലും ധോണി പ്രതികരിച്ചില്ല.

പന്ത് ബാറ്റില്‍ ഉരസിയത് കമന്ററി ബോക്സില്‍ ഉണ്ടായിരുന്ന സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിഞ്ഞു. ധോണി ഇത് ശ്രദ്ധിക്കാതെ പോയതില്‍ സുനില്‍ ഗാവസ്‌കര്‍ ആശ്ചര്യം വ്യക്തമാക്കുകയും ചെയ്തു. ബാറ്റില്‍ പന്ത് ഉരസിയിട്ടും ഒന്നും സംഭവിക്കാത്തത് പോലെ പോയ പൃഥ്വി ഷായുടെ സ്മാര്‍ട്ട്നസിനെ കമന്റേറ്റര്‍മാര്‍ പ്രശംസിക്കുകയും ചെയ്യുന്നു. 43 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സും പറത്തി 64 റണ്‍സ് എടുത്താണ് പൃഥ്വി ഷാ പിന്നെ മടങ്ങിയത്.



Next Story

Related Stories